മലയോരമേഖലാ വികസന പദ്ധതിക്ക് 54 കോടിയുടെ ഭരണാനുമതി
Wednesday, January 28, 2015 1:39 AM IST
തിരുവനന്തപുരം: ഇടുക്കി, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ സമഗ്ര മലയോര മേഖലാ വികസന പദ്ധതിക്കായി 54 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി. കുടിവെള്ള പദ്ധതിക്ക് 10 കോടി, തടാകം നവീകരിക്കാന്‍ അഞ്ച് കോടി, ചെക്ക് ഡാം നിര്‍മിക്കാന്‍ 20 കോടി, കൃഷി വികസനത്തിന് 10 കോടി, ക്ഷീരവികസനത്തിന് അഞ്ച് കോടി, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് നാല് കോടി എന്നിങ്ങനെയാണ് തുക വിനിയോഗിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.