ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയാകുന്നതിന് എതിരേ ഹര്‍ജി
ജിജി തോംസണ്‍ ചീഫ്  സെക്രട്ടറിയാകുന്നതിന് എതിരേ ഹര്‍ജി
Wednesday, January 28, 2015 1:12 AM IST
കൊച്ചി: പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയാകുന്നതിനെതിരേ എരുമേലി സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ എന്‍. സുധാകരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

പാമോയില്‍ കേസില്‍ അന്വേഷണം തുടരാമെന്നു ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസിലുള്‍പ്പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. സുപ്രധാന തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കും മുമ്പു വിജിലന്‍സ് ക്ളിയറന്‍സ് വാങ്ങണമെന്ന ചട്ടം ചീഫ് സെക്രട്ടറി നിയമനത്തില്‍ സര്‍ക്കാര്‍ ലംഘിച്ചു. ഈ തസ്തികയിലേക്കുള്ള തുടര്‍നിയമനങ്ങള്‍ക്കു വിജിലന്‍സ് ക്ളിയറന്‍സ് നിര്‍ബന്ധമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.