സ്കൂട്ടറില്‍ ബസിടിച്ചു റോഡില്‍ വീണ വീട്ടമ്മ ബസ് കയറി മരിച്ചു
സ്കൂട്ടറില്‍ ബസിടിച്ചു റോഡില്‍ വീണ വീട്ടമ്മ ബസ് കയറി മരിച്ചു
Thursday, January 29, 2015 12:27 AM IST
ചങ്ങനാശേരി: സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു റോഡിലേക്കു തെറിച്ചുവീണ വീട്ടമ്മ അതേ ബസ് കയറി മരിച്ചു. കുറിച്ചി ചെറുവേലിപ്പടി പെരിഞ്ചേരില്‍ ശശിധരന്‍ നായരുടെ ഭാര്യ ജലജ (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10ന് എംസി റോഡില്‍ തുരുത്തി പുന്നമൂട് ജംഗ്ഷനടുത്തായിരുന്നു അപകടം. ഭര്‍ത്താവ് ശശിധരന്‍നായര്‍ക്കൊപ്പം സ്കൂട്ടറില്‍ ചങ്ങനാശേരിയില്‍നിന്ന് കുറിച്ചിയിലുള്ള വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കോട്ടയത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ് പാസഞ്ചറാണ് അപകടമുണ്ടാക്കിയത്.

സ്കൂട്ടറില്‍ ബസ് തട്ടിയ ഉടന്‍ പിന്നിലിരുന്ന ജലജ റോഡിലേക്കു തെറിച്ചു വീണു. തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറ ഞ്ഞു. ശശിധരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


അപകടശേഷം നിര്‍ത്താതെ പോയ ബസിനെ ഏതാനുംപേര്‍ കാറില്‍ പിന്തുടര്‍ന്ന് ചങ്ങനാശേരി കെഎസ് ആര്‍ടിസി ഡിപ്പോയിലെത്തി തടഞ്ഞു. കണിയാപുരം ഡിപ്പോയിലെ ഡ്രൈവര്‍ ഡി.ആര്‍.അജയകുമാറിനെ ചങ്ങനാശേരി പോലീസ് അറസ്റ് ചെയ്തു. ബസ് കസ്റഡിയിലെടുത്തു.

മൃതദേഹം തുരുത്തി യൂദാപുരത്തുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ പാലാത്രചിറ മുതല്‍ ചിങ്ങവനം വരെ അരമണിക്കൂറോളം ഗതാഗതം മുടങ്ങി.

നാഗാലാന്‍ഡ് പോലീസില്‍നിന്ന് വിരമിച്ചയാളാണ് ശശിധരന്‍നായര്‍. കുടുംബ സമേതം നാഗാലാന്‍ഡിലായിരുന്ന ഇവര്‍ നാലു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മക്കള്‍: ശ്രീജിത്ത് (ഖത്തര്‍),ശ്രീജേഷ് (പോലീസ്, നാഗാലാന്‍ഡ്). മരുമക്കള്‍: ആശ, അനുപമ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.