പത്തു ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്കും
പത്തു ബാറുകള്‍ക്കു  പ്രവര്‍ത്തനാനുമതി നല്കും
Thursday, January 29, 2015 12:28 AM IST
തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശിച്ച സംസ്ഥാനത്തെ പത്തു ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എക്സൈസ് വകുപ്പ് ഉടന്‍ ലൈസന്‍സ് നല്‍കുമ്പോള്‍ ഇവ തുറന്നു പ്രവര്‍ത്തിപ്പിക്കാനാകും.

മൂന്നു ത്രീ സ്റാര്‍ ഹോട്ടലുകളും ഒരു ഫോര്‍ സ്റാര്‍ ഹോട്ടലും അടക്കം നേരത്തെ പൂട്ടിയ 418 ഹോട്ടലുകളില്‍ ഉള്‍പ്പെടുന്ന ബാറുകളുമാണു തുറക്കുന്നത്. ഇതോടെ പൂട്ടിയ 418 ബാറുകളില്‍ ഭൂരിഭാഗവും കോടതിയെ സമീപിച്ചാല്‍ തുറക്കാന്‍ അനുമതി ലഭിക്കുമെന്നാണ് എക്സൈസ് ഉന്നതര്‍ നല്‍കുന്ന സൂചന. അതേസമയം, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണു പത്തു ബാറുകള്‍ക്കു തുറക്കാന്‍ അനുമതി നല്‍കിയതെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.