ഫലപ്രദമായ മാനേജ്മെന്റ് സംവിധാനം ഭരണമികവിനാധാരം: കെ.എം. മാണി
ഫലപ്രദമായ മാനേജ്മെന്റ് സംവിധാനം ഭരണമികവിനാധാരം: കെ.എം. മാണി
Thursday, January 29, 2015 12:31 AM IST
തിരുവനന്തപുരം: ഫലപ്രദമായ മാനേജ്മെന്റ് സംവിധാനമാണ് ഭരണമികവിന്റെ ആധാരമെന്ന് ധനമന്ത്രി കെ.എം.മാണി. ഇതിനായി പൊതുസമൂഹത്തിന് നിര്‍ണായ പങ്ക് വഹിക്കാനുണ്െടന്നും മന്ത്രി പറഞ്ഞു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മയുടെ പ്രഭാഷണം പരിപാടി ഗുഡ് ഗവേണന്‍സ് ആന്‍ഡ് പബ്ളിക് ഓഡിറ്റിംഗ് മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുഭരണ സംവിധാനത്തില്‍ ഭരണമികവ് പുലര്‍ത്താന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ നിരവധി പുതിയ നയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് സേവനാവകാശം നല്‍കുക എന്നത്.

പദ്ധതി ആസൂത്രണം, നടപ്പാക്കല്‍ പ്രക്രിയകളില്‍ പൊതുസമൂഹത്തിന്റെ പങ്ക് പൊതുവേ വളരെ പരിമിതമാണ്. എന്‍ജിഒ കള്‍, അക്കാദമിക, മാനേജ്മെന്റ് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന് നിര്‍ണായക പങ്ക് നിര്‍വഹിക്കാനുണ്ട്. സംസ്ഥാനത്ത് നടപ്പാക്കിയ ഓണ്‍ലൈന്‍ പദ്ധതി നിരീക്ഷണ സംവിധാനമായ പ്ളാന്‍ സ്പേസ് ഫലപ്രദമായ മാര്‍ഗമാണ്: മന്ത്രി പറഞ്ഞു. ഏതൊരു ഭരണസംവിധാനത്തിലും അധികാരം സൃഷ്ടിക്കപ്പെടുകയാണ്. ഈ അധികാരം എങ്ങനെ നിയന്ത്രിച്ചുകൊണ്ടു പോകാമെന്ന് നമ്മള്‍ അറിഞ്ഞിരിക്കണമെന്ന് പ്രഭാഷണത്തില്‍ സിഎജി പറഞ്ഞു.


പ്രതിബദ്ധതയും സുതാര്യതയുമാണ് മികച്ച ഭരണസംവിധാനത്തിനുവേണ്ട രണ്ട് അടിസ്ഥാന ശിലകള്‍. പാര്‍ലമെന്റ് പ്രതിബദ്ധത തെളിയിക്കപ്പെടുന്നത് സിഎജിയിലൂടെയാണ്. റവന്യൂ വരുമാനം സ്വരൂപിക്കല്‍, പൊതുസമാഹരണം എന്നിവയിലൂടെ കൂടുതല്‍ തുക കണ്െടത്താനാകും. ഗവണ്‍മെന്റ് പദ്ധതിയുടെ നടത്തിപ്പിന്റെ ഫലത്തെ സംബന്ധിച്ച് സിഎജിക്ക് ഇടപെടേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതു നയരൂപീകരണം മെച്ചപ്പെടുത്തും. സിഎജിയുടെ റിപ്പോര്‍ട്ട് പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി മുമ്പാകെവയ്ക്കാത്ത സംസ്ഥാനങ്ങള്‍പോലും ഉണ്ട്. സിഎജിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയിട്ടുണ്േടാ എന്ന് പരിശോധിക്കുന്നതിന് പദ്ധതികളില്‍ തുടര്‍ ഓഡിറ്റിംഗ് വേണ്ടതുണ്ട്: ശശികാന്ത് ശര്‍മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.