കുടുംബശ്രീ: പുതുക്കിയ ബൈലോയില്‍ ഭേദഗതി വരുത്തി
Thursday, January 29, 2015 12:35 AM IST
തിരുവനന്തപുരം: കുടുംബശ്രീയുടെ പുതുക്കിയ സിഡിഎസ് ബൈലോയില്‍ ഭേദഗതി വരുത്തി ഉത്തരവായി. ഇതനുസരിച്ച് സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍, ആംഗന്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ മറ്റു സ്ഥിരം ജോലിയുളളവര്‍ (സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളില്‍) തുടങ്ങിയവര്‍ക്ക് ചെയര്‍പേഴ്സണ്‍ ആകുന്നതിന് അര്‍ഹതയില്ല.

കൂടാതെ കുടുംബശ്രീ സംഘടനാ സംവിധാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറി, എഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കോ മറ്റു സഹകരണ സ്ഥാപനങ്ങളിലേയ്ക്കോ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കോ ജനപ്രതിനിധികള്‍ക്കോ സ്ഥാനാര്‍ഥികളാകാന്‍ അര്‍ഹതയില്ല.


സാമ്പത്തിക ക്രമക്കേട് കാണിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കണം. പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ /പ്രത്യേക എഡിഎസ് എന്നിവയ്ക്ക് വോട്ടവകാശം ഉണ്ടാകില്ല എന്നുമാണ് ഭേദഗതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.