വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ സംസ്കാരം ഇന്ന്
Thursday, January 29, 2015 12:36 AM IST
അമ്പൂരി: ഒമാനില്‍ വാഹ നാപകടത്തി ല്‍ മരിച്ച ദമ്പതികളായ തിരുവനന്തപുരം അമ്പൂരി ആറുകാണി ചുണ്െടലിക്കാട്ടില്‍ ജോസ് ചാക്കോയുടെയും ഭാര്യ മറിയാമ്മ ജോസിന്റെയും മൃതദേഹങ്ങള്‍ ഇന്ന് 2.30-ന് ആറുകാണി ഹോളിഫാമിലി ഫൊറോനാ പള്ളിയില്‍ സംസ്കരിക്കും.

കഴിഞ്ഞ 23-ന് ഇവര്‍ സഞ്ചരിച്ച കാര്‍ ഒമാന്‍-സോഹാര്‍ റൂട്ടില്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ ജിം പരിക്കുകളോടെ രക്ഷപ്പെട്ടു. മസ്കറ്റ് വാദി കബീറില്‍ അലൂമിനിയം വര്‍ക്ഷോപ് നടത്തുകയായിരുന്നു ജോസ്. ഏതാനും ദിവസം മുമ്പ് മകളുടെ വിവാഹത്തിന് ജോസിന്റെ കുടുംബം നാട്ടിലെത്തിയിരുന്നു. മക്കള്‍: ജോം, ജോമിനി, ജിം. ചങ്ങനാശേരി കരിങ്ങട നിതീഷാണ് മരുമകന്‍.


തുരുത്തി കാനാ ഫാമിലി ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഫാ.ആന്റണി ചുണ്െടലിക്കാട്ടില്‍, സിസ്റര്‍ റെജീന മാണി എസ്എച്ച് എന്നിവര്‍ ജോസിന്റെ സഹോദരങ്ങളും ചങ്ങനാശേരി എസ്ബി കോളജ് വൈസ്പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍ മുള്ളംപാറയ്ക്കല്‍, സിസ്റര്‍ മേഴ്സി ട്രീസ എസ്എച്ച് എന്നിവര്‍ മറിയാമ്മയുടെ സഹോദരങ്ങളുമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.