പി.എ. ബാലന്‍ മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍
പി.എ. ബാലന്‍ മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍
Thursday, January 29, 2015 12:38 AM IST
കൊച്ചി: മില്‍മ എറണാകുളം മേഖല ചെയര്‍മാനായി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. ബാലനെ വീണ്ടും തെരഞ്ഞെടുത്തു.

ഇന്നലെ ചേര്‍ന്ന പുതിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണു തീരുമാനം. 1978ല്‍ കേരളത്തിലെ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി പ്രയാര്‍ ഗോപാലകൃഷ്ണനോടൊപ്പം സ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ രൂപീകരിച്ച മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളാണു പി.എ. ബാലന്‍. സഹകരണ മേഖലയില്‍ 40 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഇദ്ദേഹം 27 വര്‍ഷമായി മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം ക്ഷീര സഹകരണ സംഘങ്ങളാണു മില്‍മ എറണാകുളം മേഖലയില്‍ ഉള്‍പ്പെടുന്നത്. പ്രതിദിനം നാലു ലക്ഷം ലിറ്റര്‍ പാലാണു മില്‍മ എറണാകുളം മേഖല സംഭരിച്ചു വില്‍ക്കുന്നത്.


അഖില കേരള എഴുത്തച്ഛന്‍ സമാജം സംസ്ഥാന വൈസ് പ്രസിഡന്റായ പി.എ. ബാലന്‍ മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയന്‍ അംഗം, കൃഷി വകുപ്പിനു കീഴിലുളള ആത്മ (അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി) ഗവേണിംഗ് ബോഡി മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

2013ലെ ഇന്ത്യന്‍ എക്കണോമിക് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്റെ ലീഡിംഗ് മില്‍ക് ഓണ്‍ട്രപ്രണര്‍ പുരസ്കാരവും 2015ലെ രാജീവ് ഗാന്ധി എക്സലന്‍സ് അവാര്‍ഡും, 2008ലെ മികച്ച സഹകാരിക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.