'ഉന്നതവിദ്യാഭ്യാസ ചിന്തകള്‍' പ്രകാശനം ചെയ്തു
Thursday, January 29, 2015 12:41 AM IST
കൊച്ചി: സീറോ മലബാര്‍ സഭ ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ രചിച്ച ഉന്നതവിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനംചെയ്തു. സെന്റ് തോമസ് യൂണിവേഴ്സിറ്റിയിലെ നിയമവിഭാഗം പ്രഫസര്‍ ഡോ.റോസ പാറ്റി ആദ്യപ്രതി ഏറ്റുവാങ്ങി. കേരള സര്‍വകലാശാല ലോ ഫാക്കല്‍ട്ടി ഡീന്‍ ഡോ.കെ.സി. സണ്ണി, സാന്‍ഡേഴ്സ് പാറ്റി, നാരായണമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പുരോഗമനപരമായ മാറ്റങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.