മുന്നോക്ക സമുദായസംരക്ഷണ മുന്നണി സമ്മേളനം
Thursday, January 29, 2015 12:44 AM IST
കൊച്ചി: മുന്നോക്ക സമുദായ സംരക്ഷണ മുന്നണിയുടെ പ്രതിനിധിസഭാ സമ്മേളനം 31ന് എറണാകുളം വെണ്ണല എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് ഹൈബി ഈഡന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനംചെയ്യും.

മുന്നോക്ക സമുദായങ്ങളില്‍പ്പെട്ട പിന്നോക്കക്കാര്‍ക്ക് അനുവദനീയമായ സംവരണം ഉറപ്പാക്കുകയും ചില വിഭാഗങ്ങള്‍ക്ക് അനര്‍ഹമായ സംവരണം അനുവദിക്കാതിരിക്കുകയും ചെയ്യുക, മുന്നോക്ക വികസന കോര്‍പറേഷനില്‍ രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ ഹൈന്ദവ മുന്നോക്ക സമുദായപ്രതിനിധികളെ ഉള്‍പ്പെടുത്തുക, തൊഴില്‍മേഖലയില്‍ ജോലിയും സ്ഥാനക്കയറ്റവും ലഭിക്കുന്നതിന് ഇപ്പോള്‍ മറ്റു സമുദായങ്ങള്‍ക്കും നല്‍കിവരുന്ന ആനുകൂല്യം പ്രത്യേക മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.