ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 1.25 കിലോ സ്വര്‍ണം പിടികൂടി
ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 1.25 കിലോ സ്വര്‍ണം പിടികൂടി
Friday, January 30, 2015 12:17 AM IST
കൊണ്േടാട്ടി: ദുബായിയില്‍നിന്നെത്തിയ യാത്രക്കാരന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 1.25 കിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ പാലക്കാട് മേലാര്‍ക്കോട് സ്വദേശി സജി സെബാസ്റ്യനെ (40) കസ്റംസ് അറസ്റു ചെയ്തു. ഇന്നലെ രാവിലെ 10.50നുള്ള ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ എത്തിയ ഇയാളില്‍നിന്ന് പത്തുസ്വര്‍ണ ബിസ്കറ്റുകള്‍ എയര്‍കസ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

116.46 ഗ്രാം വീതം തൂക്കമുള്ള ബിസ്കറ്റുകളാണ് ഇയാള്‍ ഒളിപ്പിച്ചുകടത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തുന്നതിനിടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വന്‍ കള്ളക്കടത്ത് പിടികൂടാനായത്. നിലമ്പൂരില്‍വച്ചു പരിചയപ്പെട്ട മുഹമ്മദ് മാനു എന്ന ആളാണ് കള്ളക്കടത്തിനു പ്രേരിപ്പിച്ചതെന്ന് ടാപ്പിംഗ് തൊഴിലാളിയായ സജി സെബാസ്റ്യന്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് സജി സെബാസ്റ്യന്‍ മുഹമ്മദ് മാനുവിനൊപ്പം ദുബായിലേക്ക് പോയത്. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ഒരാഴ്ച പരിശീലനം നല്‍കി. നാല് സ്വര്‍ണബിസ്കറ്റുകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ആദ്യപരിശീലനം. തുടര്‍ന്നാണ് പത്തു സ്വര്‍ണബിസ്കറ്റുകളുമായി കരിപ്പൂരിലേക്ക് തിരിച്ചത്.

യാത്രയ്ക്കിടെ ഭക്ഷണം കഴിക്കരുതെന്നും വെള്ളം മാത്രമേ കുടിക്കാവൂവെന്നും നിര്‍ദേശം നല്‍കിയിരുന്നു. കരിപ്പൂരില്‍നിന്നു പുറത്തിറങ്ങിയാല്‍ കൊണ്േടാട്ടിയിലുള്ള മാനുവിന്റെ ആളുകള്‍ കൂട്ടിക്കൊണ്ടുപോകുമെന്നും വിമാനത്താവളത്തിനു സമീപത്തെ ലോഡ്ജില്‍വച്ച് ഈ സംഘത്തിനു സ്വര്‍ണ ബിസ്കറ്റുകള്‍ കൈമാറണമെന്നുമായിരുന്നു നിര്‍ദേശം. ഒരു സ്വര്‍ണ ബിസ്കറ്റിനു 5000 രൂപ വീതം പത്തെണ്ണത്തിനു 50,000 രൂപയും വിമാനടിക്കറ്റുമായിരുന്നു ഇയാള്‍ക്കു മാനു നല്‍കിയ വാഗ്ദാനം.


സജി സെബാസ്റ്യന്‍ കസ്റംസിന്റെ പിടിയിലായതോടെ കരിപ്പൂരില്‍ സ്വര്‍ണം കാത്തിരുന്നവര്‍ മുങ്ങി. പിടികൂടിയ സ്വര്‍ണത്തിനു 33 ലക്ഷം രൂപ വില ലഭിക്കും. കസ്റംസ് അസിസ്റന്റ് കമ്മീഷണര്‍ എസ്.പി. ശ്യാം സുന്ദര്‍, ഇന്റലിജന്‍സ് ഓഫീസര്‍ ഫ്രാന്‍സിസ് കോടംകണ്ടത്ത്, എന്‍.എസ്. അരുള്‍ പ്രസാദ്, യു. ബാലന്‍, ടി.ജി രജിത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ അനന്ത് വിക്രം സിംഗ്, യു. പ്രദീപ്കുമാര്‍, അജയ് റോയ്, എന്‍.എസ്. വിജയകുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം മുമ്പും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. എന്നാല്‍ പത്തു സ്വര്‍ണബിസ്കറ്റുകള്‍ ഒളിപ്പിച്ചു കടത്തിയ സംഭവം ആദ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.