തന്റെയും വി.എസിന്റെയും നിലപാട് ഒന്നുതന്നെയെന്നു പിള്ള
തന്റെയും വി.എസിന്റെയും നിലപാട്  ഒന്നുതന്നെയെന്നു പിള്ള
Friday, January 30, 2015 12:19 AM IST
തിരുവനന്തപുരം: അഴിമതിക്കെതിരേയുള്ള പോരാട്ടത്തില്‍ തന്റെ യും പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റേയും നിലപാടുകള്‍ ഒന്നുതന്നെയാണെന്ന് ആര്‍. ബാലകൃഷ്ണപിള്ള. അഴിമതിക്കെതിരേയുള്ള തന്റെ നിലപാടിനെ അച്യുതാനന്ദന്‍ സ്വാഗതം ചെയ്തതി നെ അംഗീകരിക്കുന്നു.

അഴിമതിക്കെതിരെയുള്ള പേരാട്ടത്തില്‍ ആണുങ്ങളെല്ലാം ഒരുമിച്ചു നില്‍ക്കും. യുഡിഎഫിലെ ആണുങ്ങള്‍ക്കും അതില്‍ പങ്കുചേരാമെന്നു പിള്ള പറഞ്ഞു.

രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. അഴിമതി പുറത്തുകൊണ്ടു വരുകയാണു തന്റെ ലക്ഷ്യം. അഴിമതിക്കെതിരേ പറഞ്ഞാല്‍ പി.സി. ജോര്‍ജിനെയും ഒപ്പം കൂട്ടാമെന്നും അദ്ദേഹം പറഞ്ഞു.


ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ കോടികള്‍ വാങ്ങിയ വ്യക്തിയാണു ചാനലുകളില്‍ വ ന്നിരുന്ന് അഴിമതിയെക്കുറിച്ചു പറയുന്നത്. തന്നെ അഴിമതിക്കേസിലല്ല ശിക്ഷിച്ചത്. വേണമെങ്കില്‍ ആര്‍ക്കും വിധി പരിശോധിക്കാമെന്നും അദ്ദേ ഹം പറഞ്ഞു. ഇടമലയാര്‍ കേസു വാദിച്ച പ്രോസിക്യൂട്ടര്‍ തന്നെ കഴിഞ്ഞ ദിവസം അതു പരസ്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു അഴിമതി കേസില്‍ തന്നെ ശിക്ഷിച്ചുവെന്നു പറയുന്നതു ദ്രോഹമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.