ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസില്‍ തന്നെ: വി.എസ്
ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതിക്കേസില്‍ തന്നെ: വി.എസ്
Friday, January 30, 2015 12:21 AM IST
തിരുവനന്തപുരം: അഴിമതിക്കേസില്‍ താന്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണു സുപ്രീംകോടതി ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള അടക്കമുള്ള മൂന്നു പേരെ ശിക്ഷിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

അതുകൊണ്ടുതന്നെ അദ്ദേഹവുമായി ഒരു ബന്ധവും ഇടതുമുന്നണി ഉണ്ടാക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി വി.എസ് പറഞ്ഞു.

അഴിമതി തുറന്നുകാട്ടുന്നവരെ എല്‍ഡിഎഫ് സഹായിക്കും. എന്നാല്‍, ഇവരുമായി എല്‍ഡിഎഫ് ബന്ധം ഉണ്ടാക്കുമെന്നു കരുതേണ്ട.


ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി കെ.എം. മാണി നിയമസഭയിലെത്തിയാല്‍ പ്രതിപക്ഷം എന്തു ചെയ്യുമെന്ന് അപ്പോള്‍ കാണാം. ഇക്കാര്യത്തെ സംബന്ധിച്ചു താനടക്കമുള്ള നേതാക്കള്‍ നേരത്തേ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ വളയണമോ അതോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമോ എന്നതു കാത്തിരുന്നു കാണാമെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.