ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് ആറുസീറ്റ്, എല്‍ഡിഎഫിനു നാല്
Friday, January 30, 2015 12:26 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഒഴിവുവന്ന സീറ്റുകളിലേയ്ക്ക് ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആറു സീറ്റിലും എല്‍ഡിഎഫ് നാല് സീറ്റിലും വിജയിച്ചു. വിജയിച്ചവരുടെ വിശദാംശങ്ങള്‍ : ജില്ല, തദ്ദേശഭരണസ്ഥാപനം, മണ്ഡലം, വിജയി, കക്ഷിബന്ധം, ഭൂരിപക്ഷം എന്ന ക്രമത്തില്‍ ചുവടെ.

പത്തനംതിട്ട: വള്ളിക്കോട്-08 കിടങ്ങോത്ത്-ലിസി ജോണ്‍സണ്‍-ഐഎന്‍സി-129, കോട്ടയം: ചങ്ങനാശേരി-21 പെരുന്ന അമ്പലം-സൂര്യ നായര്‍-സ്വത-സിപിഎം-89, ഇടുക്കി: ഇടുക്കി-07 കാമാക്ഷി-ഷേര്‍ളി ജോസഫ്-സിപിഎം-794, പെരുവന്താനം-08 മൂഴിക്കല്‍-അയ്യപ്പന്‍-ഐഎന്‍സി.-91, എറണാകുളം: രായമംഗലം-09 കീഴില്ലം വെസ്റ്-ജ്യോതിഷ് കുമാര്‍-സിപിഎം-176, പാലക്കാട്: അനങ്ങനടി 09-പത്തംകുളം-ഒ. സെയ്തലവി-സ്വത-156, മലപ്പുറം: പുത്തൂര്‍-ശ്യാമള വേലായുധന്‍-ഐഎന്‍സി.-354, കണ്ണൂര്‍: മുഴക്കുന്ന്-13 നല്ലൂര്‍-രാമകൃഷ്ണന്‍ കാവുംചാലില്‍-ഐഎന്‍സി-143, കാസര്‍ഗോഡ്: അജാനൂര്‍ - 04 മഡിയന്‍ - അബ്ദുള്‍ റഹിമാന്‍- ഐയുഎംഎല്‍.-424, കാസര്‍ഗോഡ്: അജാനൂര്‍-21 ചിത്താരി-ബി. രാമകൃഷ്ണന്‍- ഐയുഎംഎല്‍-714.


ഇടുക്കി ബ്ളോക്ക് പഞ്ചായത്തിലെ കാമാക്ഷി നിയോജകമണ്ഡലത്തിലെ ഗവ. എല്‍.പി.എസ്. കരിക്കിന്‍മേട് എന്ന ബൂത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പ്രസ്തുത ബൂത്തിലെ വോട്ടുകള്‍ ഒഴിവാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രസ്തുത മണ്ഡലത്തില്‍ ഷേര്‍ളി ജോസഫിന് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയായ ഐഎന്‍സിയിലെ മിനി ജയനേക്കാള്‍ 794 വോട്ടുകള്‍ ലഭിച്ചു. വോട്ടിംഗ് യന്ത്രം തകരാറിലായ ബൂത്തിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 484 ആയതിനാലാണ് ഷേര്‍ളി ജോസഫ് വിജയിച്ചതായി പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.