ധാര്‍മികതയിലുറച്ച കുടുംബങ്ങള്‍ സമൂഹത്തിന്റെ നിലനില്പിനാധാരം: മാര്‍ ജോസഫ് പെരുന്തോട്ടം
ധാര്‍മികതയിലുറച്ച കുടുംബങ്ങള്‍ സമൂഹത്തിന്റെ  നിലനില്പിനാധാരം: മാര്‍ ജോസഫ് പെരുന്തോട്ടം
Friday, January 30, 2015 12:27 AM IST
ചങ്ങനാശേരി: ധാര്‍മികതയിലുറച്ച കുടുംബങ്ങളാണ് സമൂഹത്തിന്റെ നിലനില്പിനാധാരമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. തുരുത്തി കാനാ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പതിനാറാമത് അന്തര്‍ദേശീയ സമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികളേറുമ്പോള്‍ ധാര്‍മികതയിലും വിശ്വാസചൈതന്യത്തിലുമുറച്ച കുടുംബങ്ങള്‍ക്കു മാത്രമേ വളരാന്‍ കഴിയുകയുള്ളുവെന്നും ആര്‍ച്ച് ബിഷപ് ഉദ്ബോധിപ്പിച്ചു.

ഡയറക്ടര്‍ റവ.ഡോ.ജോസഫ് നടുവിലേഴം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ. ഡോ. ജേക്കബ് കോയിപ്പള്ളി, റവഡോ.ജോസ് പറപ്പള്ളി, ഫാ.തോമസ് പുത്തന്‍പുരയ്ക്കല്‍, റവ.ഡോ.ആന്റണി മൂലയില്‍, റവ.ഡോ. വര്‍ഗീസ് താനമാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


'രക്ഷാകര്‍തൃത്വം ബൈബിളില്‍' എന്ന വിഷയത്തെക്കുറിച്ച് ഡോ.സിസ്റ്റര്‍ ബെനഡേറ്റാ, വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളുടെ പരിപാലനത്തെക്കുറിച്ച് ഡോ.അമല്‍ തോമസ്, റോമില്‍ നടന്ന സിനഡിനെക്കുറിച്ച് റവ. ഡോ. ഫിലിപ്പ് ചെമ്പകശേരി എന്നിവര്‍ ക്ളാസ് നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.