ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന കുടുംബസംഗമം നാളെ
Friday, January 30, 2015 12:29 AM IST
കോട്ടയം: ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബസംഗമം നാളെ നടക്കും. കുടുംബസംഗമത്തിനു സമാപനം കുറിച്ച് ഉച്ചകഴിഞ്ഞു രണ്ടിനു പോലീസ് പരേഡ് ഗ്രൌണ്ടില്‍നിന്നു റാലി ആരംഭിക്കും. മന്ത്രി കെ.എം. മാണി ഫ്ളാഗ് ഓഫ് ചെയ്യും. റാലി കെ.കെ. റോഡ് വഴി, തിരുനക്കര മൈതാനം ചുറ്റി ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ് വഴി നെഹ്റു സ്റേഡിയത്തില്‍ എത്തും. തുടര്‍ന്നു നടക്കുന്ന കുടുംബ സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

സിഎസ്ഡിഎസ് സംസ്ഥാനപ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി, എംഎല്‍എമാരായ കെ. സുരേഷ് കുറുപ്പ്, കെ. അജിത്, ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു തുടങ്ങിയവര്‍ പ്രസംഗിക്കും. വിദ്യാഭ്യാസ രംഗത്തു ചേരമസാംബവ വിദ്യാര്‍ഥികളോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഈ ജനവിഭാഗങ്ങളുടെ അഞ്ചു ലക്ഷം രൂപ വരെയുടെ ബാങ്ക് വായ്പകള്‍ എഴുതിതള്ളണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റോഡിന്റെ ഇടതുവശം ചേര്‍ന്നു വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അസൌകര്യമുണ്ടാകാത്ത രീതിയിലായിരിക്കും റാലിയെന്നു ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു സംഘാടകര്‍ അറിയിച്ചു. . പത്രസമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് കെ.കെ. സുരേഷ്, ജനറല്‍ സെക്രട്ടറി എം.എസ്. സജന്‍, ചെസാം മൈക്രോഫിനാന്‍സ് ചെയര്‍മാന്‍ പി.സി. ജയന്‍, ജോസ് പനച്ചിക്കാട്, എ.സി. പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.