സിസ്റര്‍ ലില്ലി തോമസ് ഡിഎം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
സിസ്റര്‍ ലില്ലി തോമസ് ഡിഎം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Friday, January 30, 2015 12:32 AM IST
തിരുവനന്തപുരം: മേരീമക്കള്‍ സന്യാസിനീ സമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി സിസ്റര്‍ ലില്ലി തോമസ് പൈകട തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചല്‍ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ആയി ശുശ്രൂഷ ചെയ്യുകയായിരുന്നു. 2003-09 വരെ സെന്റ് മേരീസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ നരിയങ്ങാനം പൈകട പരേതരായ തൊമ്മന്‍ തോമസിന്റേയും ഏലിക്കുട്ടി തോമസിന്റേയും മകളാണ്.


അസിസ്റന്റ് പ്രൊവിന്‍ഷ്യലായി സിസ്റര്‍ മേരി ലിസ്യൂവും സിസ്റര്‍ ട്രീസാ പീറ്റര്‍, സിസ്റര്‍ ആന്‍സലറ്റ്, സിസ്റര്‍ റെജിന്‍ തെരേസ് എന്നിവര്‍ കൌണ്‍സിലേഴ്സ് ആയും പ്രൊവിന്‍ഷ്യല്‍സ് ഫിനാന്‍സ് ഓഫീസറായി സിസ്റര്‍ ജിനോ പോളും സെക്രട്ടറിയായി സിസ്റര്‍ അഞ്ജനയും തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.