മാള ഇനി ഓര്‍മച്ചിത്രം
മാള ഇനി ഓര്‍മച്ചിത്രം
Friday, January 30, 2015 12:10 AM IST
സ്വന്തം ലേഖകന്‍

മാള: അന്തരിച്ച പ്രസിദ്ധ നടന്‍ മാള അരവിന്ദനു യാത്രാമൊഴി. ഇന്നലെ രാവിലെ എട്ടിനു മാളയിലെ വടമയിലുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മകന്‍ കിഷോറും സഹോദരപുത്രന്മാരും സംസ്കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.

സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. മമ്മുട്ടി, ജയറാം, ദിലീപ്, ഇന്നസെന്റ്, ജോജോ, ക്യാപ്റ്റന്‍ രാജു, ഇടവേള ബാബു, സംവിധായകന്‍ സിദ്ധിഖ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പി.രാജീവ് എംപി, എംഎല്‍എമാരായ ടി.എന്‍.പ്രതാപന്‍, കെ.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ എന്നിവരും മാളയിലെ വീട്ടിലെത്തി. നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, നാദിര്‍ഷ, വിജയരാഘവന്‍, രമേഷ് പിഷാരടി, സംവിധായകരായ ബാബു, അമ്പിളി, സിബി മലയില്‍, കമല്‍, സംഗീതസംവിധായകരായ വിദ്യാധരന്‍ മാസ്റര്‍, രാജാമണി എന്നിവരും എത്തി. രചന നാരായണ്‍കുട്ടി, കവിയൂര്‍ പൊന്നമ്മ, നവാസ്, ഭാര്യ റഹ്ന, സുരാജ് വെഞ്ഞാറമൂട്, മേഘനാഥന്‍, നന്ദു, സംവിധായകന്‍ വിനയന്‍, സംവിധായകരായ പി.ടി. കുഞ്ഞുമുഹമ്മദ്, സിന്റോ ജോസ്, അബ്ദുള്‍ ഖാദര്‍ എംഎല്‍എ, കുഞ്ചന്‍, മണിയന്‍പിള്ള രാജു എന്നിവരും മാളയ്ക്കു യാത്രാമൊഴിയേകാന്‍ കഴിഞ്ഞദിവസം എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.