ശങ്കരസ്മൃതി പുരസ്കാരം ഡോ. ഇ. ശ്രീധരന്
ശങ്കരസ്മൃതി പുരസ്കാരം  ഡോ. ഇ. ശ്രീധരന്
Friday, January 30, 2015 12:33 AM IST
കോട്ടയം: ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം മള്ളിയൂര്‍ ആധ്യാത്മികപീഠം നല്‍കുന്ന ശങ്കരസ്മൃതി പുരസ്കാരം കൊച്ചി മെട്രോ റെയില്‍വേയുടെ മുഖ്യഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്. ഭാഗവതഹംസ ജയന്തി ദിനമായ ഫെബ്രുവരി രണ്ടിനു രാവിലെ 11.30നു മള്ളിയൂരില്‍ ചേരുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ പുരസ്കാരം സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.