ഗ്രേസ് മാര്‍ക്ക് അനുവദിച്ചു
Friday, January 30, 2015 12:34 AM IST
തിരുവനന്തപുരം: പട്ടികവര്‍ഗ വികസനവകുപ്പ് നടത്തുന്ന സര്‍ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ്മാര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ഗോത്സവത്തിലെ എട്ടാം ക്ളാസ് മുതല്‍ 10ാം ക്ളാസ് വരെയുള്ള സീനിയര്‍ വിഭാഗം മത്സരങ്ങള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു.

ഏറ്റവും ഉയര്‍ന്ന ഒരു ഗ്രേഡ് മാത്രമേ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കുകയുള്ളു. സര്‍ഗോത്സവത്തിലെ എ,ബി ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു. എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥിക്ക് 12 മാര്‍ക്കും ബി ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥിക്ക് 10 മാര്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.