കളമശേരിയിലെ മാവോയിസ്റ് ആക്രമണം അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും
Saturday, January 31, 2015 1:11 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: നോര്‍ത്ത് കളമശേരിയില്‍ നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) പ്രോജക്ട് ഓഫീസിലെ ഫയലുകള്‍ നിലത്തു വാരിയിട്ടു കത്തിക്കുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്ത മാവോയിസ്റ് ശൈലിയിലുള്ള ആക്രമണം സംബന്ധിച്ച അന്വേഷണം ജില്ലയ്ക്കു പുറത്തേക്കും വ്യാപിപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും മാവോയിസ്റ് അനുഭാവികളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാ ണ്. ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന അനുമാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ കണ്െടത്താ ന്‍ കഴിയുമെന്നും അന്വേഷണ സംഘം അറിയിച്ചു.

എന്‍എച്ച്എഐ ഓഫീസില്‍ വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ എത്തും മുന്‍പ് എട്ടരയോടെയാണ് അജ്ഞാതസംഘം ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പും ടോള്‍ പ്ളാസയും മറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിച്ചത്. ദേശീയപാതയ്ക്കായുള്ള കുടിയൊഴിപ്പിക്കലിനും റോഡ് സ്വകാര്യവത്കരണത്തിനുമെതിരേ പോരാടണമെന്ന ലഘുലേഖകള്‍ ഓഫീസില്‍ വിതറിയിടുകയും ചുവരില്‍ മാവോയിസ്റ് മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തിരുന്നു.

മാവോയിസ്റ് ബന്ധമുള്ളവരുടെ വീടുകളിലും മറ്റും പോലീസ് തെരച്ചില്‍ നടത്തി. മാവോയിസ്റ് ബന്ധം ആരോപിച്ചു കേരള സ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് രവിപുരം ശാഖയിലെ ജീവനക്കാരനായ കുമ്പളങ്ങി ഗാര്‍ഡന്‍ ലെയിനില്‍ ചക്കാലയ്ക്കല്‍ വീട്ടില്‍ ജെയ്സണ്‍ സി. കൂപ്പറെ പോലീസ് അറസ്റ് ചെയ്തു. മാവോയിസ്റ് ബന്ധം സ്ഥിരീകരിക്കുന്ന ലഘുലേഖകള്‍ പ്രതിയുടെ വീട്ടില്‍നിന്നു കണ്െടടുത്തതായി പോലീസ് പറഞ്ഞു. മാവോയിസ്റ് വിപ്ളവം പ്രോത്സാഹിപ്പിക്കുന്ന രണ്ടു ലഘുലേഖകള്‍ പിടികൂടിയ സംഭവത്തിലാണു കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. കളമശേരിയിലെ ആക്രമണവുമായി ഇയാള്‍ക്കു ബന്ധമുണ്േടായെന്ന് അന്വേഷണസംഘം പരിശോധിച്ചുകൊണ്ടിരിക്കയാണ്. മാവോയിസ്റ് പ്രവര്‍ത്തകനാണിയാളെന്നാണു ലഭിക്കുന്ന വിവരങ്ങളെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.


എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസിനു മുന്‍പാകെ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്കായി അടുത്തമാസം ആറുവരെ പോലീസ് കസ്റഡിയില്‍ വാങ്ങി. ഇന്നലെ ഉച്ചയോടെയാണു പ്രതിയെ പോലീസ് കോ ടതിയിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്കുശേഷമാണു ചോ ദ ്യം ചെയ്യലിനായി പോലീ സ് പ്രതിയെ കൊണ്ടുപോയത്.

തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നു കോടതിയില്‍ ഹാജാരാക്കാനായി പോലീസ് വാഹ നത്തിലേക്കു കയറ്റുമ്പോള്‍ ജെയ്സണ്‍ സി. കൂപ്പര്‍ പറഞ്ഞു. തനി ക്കു കളമശേരി ആക്രമണവുമായി ഒരു ബന്ധവുമില്ലെന്നും ജെയ്സണ്‍ പറഞ്ഞു.

മാവോയിസ്റ് ബന്ധമുണ്െടന്നു സംശയിക്കുന്ന ഒന്നിലേറെ ആക്രമണങ്ങള്‍ കൊച്ചിയില്‍ അടുത്തിടെ അരങ്ങേറിയിട്ടും അധികൃതര്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്ത മാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.