ഗായിക റിമി ടോമിക്കെതിരേ വക്കീല്‍ നോട്ടീസ്
ഗായിക റിമി ടോമിക്കെതിരേ   വക്കീല്‍ നോട്ടീസ്
Saturday, January 31, 2015 1:32 AM IST
മഞ്ചേരി: ഗാനമേള പ്രോഗ്രാം വേദിയില്‍ അപമാനിച്ചെന്നാരോപിച്ചു പ്രശസ്ത ഗായിക റിമി ടോമിക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ്. തുവ്വൂര്‍ പരേതനായ പൂളയ്ക്കല്‍ ശ്രീധരന്റെ ഭാര്യ പി.വിലാസിനി (55) ആണ് അഭിഭാഷകന്‍ എ. പി.മുഹമ്മദ് ഇസ്മയില്‍ മുഖേന പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നോട്ടീസയച്ചത്.

2015 ജനുവരി 12ന് നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ചു നടന്ന പ്രോഗ്രാമിലാണു സംഭവം. പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടിരുന്ന റിമി ടോമി പരിപാടി കാണാനെത്തിയ വിലാസിനിയെ വേദിയിലേക്കു നിര്‍ബന്ധിച്ചു വിളിച്ചുവരുത്തി ആയിരങ്ങളുടെ മുന്നില്‍ അപമാനിച്ചെന്നാണു പരാതി. നിലമ്പൂരിന്റെ സരി താ നായര്‍ എന്ന വിശേഷണമാണു പരാതിക്കിടയാക്കിയത്.


സംഭവത്തിന്റെ വീഡിയോ വാട്സ് അപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുവെന്നും പ്രോഗ്രാം കഴിഞ്ഞു പുറത്തിറങ്ങിയ തന്നെ ആളുകള്‍ ഇതിന്റെ പേരില്‍ അപമാനിച്ചതായും വിലാസിനി ആരോപിക്കുന്നു. തനിക്കു സമ്മാനമായി നല്‍കുമെന്നു പ്രഖ്യാപിച്ച രണ്ടു പവന്‍ സ്വര്‍ണ കമ്മല്‍ നല്‍കിയില്ലെന്നും വിലാസിനി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.