ഇന്ത്യാ റബര്‍മീറ്റ് കേന്ദ്രമന്ത്രി ഉദ്ഘാടനംചെയ്യും
ഇന്ത്യാ റബര്‍മീറ്റ് കേന്ദ്രമന്ത്രി ഉദ്ഘാടനംചെയ്യും
Saturday, January 31, 2015 1:40 AM IST
കോട്ടയം: റബര്‍ബോര്‍ഡും റബര്‍മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ റബര്‍ മീറ്റ് 2015 (ഐആര്‍എം 2015) മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. നാലിനു രാവിലെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനംചെയ്യും.

പരിമിതവിഭവങ്ങള്‍-അനന്തസാധ്യതകള്‍ എന്നതായിരിക്കും സമ്മേളന വിഷയം. സുസ്ഥിര റബര്‍ എന്ന ലക്ഷ്യത്തിനൊപ്പം പാരിസ്ഥിതിക പ്രാധാന്യവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. റബര്‍മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക, വാണിജ്യ വിഷയങ്ങള്‍, റബറിന്റെ ഭാവി, സാങ്കേതിക വിഷയങ്ങള്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കി രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധര്‍ പ്രസംഗിക്കും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകളും നടക്കും. ഡോ.ജോണ്‍ ബാഫസ് (സീനിയര്‍ ഇക്കണോമിസ്റ്, ഡെവലപ്മെന്റ് പ്രോസ്പക്റ്റ്സ് ഗ്രൂപ്പ്, ലോകബാങ്ക്), ഡോ.സ്റീഫന്‍ ഇവാന്‍സ്(സെക്രട്ടറി ജനറല്‍, ഇന്റര്‍ നാഷണല്‍ റബ്ബര്‍ സ്റഡി ഗ്രൂപ്പ്, മലേഷ്യ), ഡോ.അബ്ദുള്‍ അസീസ് (സെക്രട്ടറി ജനറല്‍, ഇന്റര്‍ നാഷണല്‍ റബര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡ്, മലേഷ്യ), ഷീല തോമസ് (സെക്രട്ടറി ജനറല്‍, അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ്, മലേഷ്യ), ഡോ.സ്റുവര്‍ട്ട് കുക്ക്(ഡയറക്ടര്‍ ഓഫ് റിസര്‍ച്ച്, തുന്‍ അബ്ദുള്‍ റസാക്ക് റിസര്‍ച്ച് സെന്റര്‍, യുകെ), ഗുന്തര്‍ ലോട്ട്മാന്‍(മാനേജര്‍, ഗ്രൂപ്പോ അഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡി ഓക്സിഡന്റെ, ഗ്വാട്ടിമാല), എന്‍ ദിയായെ ഔമര്‍(ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് കള്‍ച്ചേഴ്സ് ആന്‍ഡ് എക്സ്പോര്‍ട്ടേഷന്‍ എറ്റ് പ്രൊഡക്ഷന്‍ ഫോറസ്റിയേഴ്സ്, അബിദ്ജാന്‍, ഐവറികോസ്റ്) തുടങ്ങിയവരാണ് മുഖ്യപ്രഭാഷകര്‍. സമ്മേളനത്തിന്റെ ആദ്യദിവസം രാജ്യാന്തരതലത്തില്‍ നടത്തുന്ന പാനല്‍ചര്‍ച്ചയില്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എ. ജയതിലക് അധ്യക്ഷത വഹിക്കും. രണ്ടാം ദിവസം പാനല്‍ ചര്‍ച്ചയുണ്ടായിരിക്കും.


മീറ്റിന്റെ നടത്തിപ്പിനു റബര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എ. ജയതിലക് ചെയര്‍മാനും വിനോദ് ടി സൈമണ്‍ (ചെയര്‍മാന്‍, റബര്‍ സ്കില്‍ ഡെവലപ്മെന്റ് കൌണ്‍സില്‍) വൈസ് ചെയര്‍മാനുമായി ദേശീയതലത്തിലുള്ള ഒരു ഓര്‍ഗനൈസിംഗ് കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്. റബര്‍മേഖലയുമായി ബന്ധപ്പെട്ട വിവിധ അസോസിയേഷനുകളുടെയും കമ്പനികളുടെയും പ്രതിനിധികളും റബര്‍രംഗത്തെ മാധ്യമങ്ങളുടെ പ്രതിനിധികളും ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍ അംഗങ്ങളാണ്. മീറ്റിന്റെ രജിസ്ട്രേഷന്‍ തുടങ്ങി. 10,000 രൂപയാണു രജിസ്ട്രേഷന്‍ ഫീസ്. ഫെബ്രുവരി 15നകം രജിസ്റര്‍ ചെയ്യുന്നവര്‍ 7,500 രൂപ അടച്ചാല്‍ മതിയാകും. ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് 3,500 രൂപയ്ക്കു രജിസ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശിറശമൃൌയയലൃാലല.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.