പദ്മജയുടെ മകന്‍ വിവാഹിതനായി
പദ്മജയുടെ മകന്‍ വിവാഹിതനായി
Saturday, January 31, 2015 1:41 AM IST
തൃശൂര്‍: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ കൊച്ചുമകനും കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജയുടെയും ഡോ.വേണുഗോപാലിന്റെയും മകനുമായ കരുണും ബംഗളൂരു സൌത്ത് അവന്യൂവില്‍ വി.ജി.നായരുടെയും കെ.പി.രമയുടെയും മകള്‍ ധന്യയും തമ്മില്‍ വിവാഹിതരായി.

ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസത്കാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ.ബാബു, സി.എന്‍. ബാലകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, എംപിമാരായ കെ.വി.തോമസ്, എം.ഐ. ഷാനവാസ്, ഇന്നസെന്റ്, പി.കെ. ബിജു, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ബെന്നി ബഹനാന്‍, പി.എ.മാധവന്‍, തോമസ് ഉണ്ണിയാടന്‍, ടി.എന്‍. പ്രതാപന്‍, വി.ഡി.സതീശന്‍, കെവി.അബ്ദുള്‍ഖാദര്‍, കെ.രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, ടി.എസ്. പട്ടാഭിരാമന്‍ തുടങ്ങി സാമൂഹ്യ-സാംസ്കാരിക-മാധ്യമ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.