വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് പരിഗണിക്കണമെന്ന്
Saturday, January 31, 2015 1:41 AM IST
തിരുവനന്തപുരം: മദമിളകിയ ആനയെ മെരുക്കുന്നത് ഉള്‍പ്പെടെയുള്ള ജോലിയില്‍ ഏര്‍പ്പെടുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ആനയെ ചികിത്സിക്കുന്നവര്‍ക്കും തെരുവുനായകള്‍, രോഗം പരത്തുന്ന പക്ഷികള്‍ തുടങ്ങിയവയെ ചികിത്സിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.