മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട്: ധീവരസഭ സമരത്തിലേക്ക്
Saturday, January 31, 2015 1:43 AM IST
ആലപ്പുഴ: ഡോ.മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച ഉത്തരവ് റദ്ദാക്കുക, റിപ്പോര്‍ട്ട് തള്ളിക്കളയുക, നദീസംയോജന പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പ്രത്യക്ഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


മാര്‍ച്ച് ആദ്യവാരം ആലപ്പുഴയിലും കണ്ണൂരിലും സമരപ്രഖ്യാപന സമ്മേളനം നടത്തും. ഈ സമ്മേളനങ്ങളില്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. മത്സ്യത്തൊഴിലാളികള്‍ക്കു പെര്‍മിറ്റ് മണ്ണെണ്ണ കേന്ദ്രത്തില്‍നിന്നു നേരിട്ടു ലഭ്യമാക്കുക, കടലാക്രമണവും വെള്ളപ്പൊക്കവും പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങള്‍ നല്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.