മക്കളുമായി കിണറ്റില്‍ ചാടിയ അമ്മയും ഒരു കുട്ടിയും മരിച്ചു
Saturday, January 31, 2015 1:47 AM IST
കണ്ണൂര്‍: പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്തു അമ്മ കിണറ്റില്‍ ചാടി. അമ്മയും ഒരു കുട്ടിയും മരിച്ചു. മുണ്ടയാട് എടച്ചൊവ്വ മയ്യാലപീടികയിലായിരുന്നു സംഭവം. മയ്യാല പീടികയിലെ ശ്രേയസില്‍ സുരേന്ദ്രന്റെ മകള്‍ ശ്രേയ (21) യാണ് മക്കളായ റിക്സിക (മൂന്ന്) അനുഷിക (ഒന്‍പത് മാസം) എന്നിവരെയുമെടുത്തു സ്വന്തം വീട്ടിലെ കിണറ്റില്‍ ചാടിയത്. ശ്രേയയും അനുഷികയും മരിച്ചു. റിക്സിക കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. യുവതി മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയ വിവരമറിഞ്ഞെത്തിയ അയല്‍വാസികളായ രണ്ടുപേര്‍ ഉടന്‍ കിണറ്റിലിറങ്ങി കുട്ടികളെ വെള്ളത്തില്‍നിന്നു പുറത്തെടുത്തിരുന്നു. ശ്രേയ കിണറ്റില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു.


കണ്ണൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റിലെ അസി.സ്റേഷന്‍ ഓഫീസര്‍ എം.രാജേന്ദ്രന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങളാണു ശ്രേയയെ പുറത്തെടുത്തത്. ശ്രേയയുടെ ഭര്‍ത്താവ് ചാലോട് സ്വദേശിയായ രാജേഷ് വിദേശത്താണു ജോലി ചെയ്യുന്നത്. രണ്ടുമാസം മുമ്പാണു രാജേഷ് അവധി കഴിഞ്ഞു തിരിച്ചുപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.