ജയരാജന്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകും
ജയരാജന്‍ നാളെ ഹൈക്കോടതിയില്‍  ഹാജരാകും
Sunday, February 1, 2015 11:55 PM IST
കണ്ണൂര്‍: ഹൈക്കോടതി ജഡ്ജിക്കെതിരേ ശുംഭന്‍ പ്രയോഗം നടത്തിയതിന്റെ പേരില്‍ സുപ്രീംകോടതി നാലാഴ്ചത്തെ തടവിനു ശിക്ഷിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ നാളെ ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ ഹാജരായി കീഴടങ്ങും. ശിക്ഷ വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയിലെത്തിയതായി അറിയിപ്പ് ലഭിച്ചതായി എം.വി. ജയരാജന്‍ പറഞ്ഞു.

ഹൈക്കോടതി രജിസ്ട്രാര്‍ ആണു ജയരാജനെ ഏതു ജയിലിലേക്കാണ് അയയ്ക്കേണ്ടതെന്നു തീരുമാനിക്കുക. ഹൈക്കോടതി നേരത്തേ ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഒന്‍പതു ദിവസം പൂജപ്പുര ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ അതു കുറച്ച് 21 ദിവസമാണു ജയരാജന് ഇനി ജയിലില്‍ കഴിയേണ്ടിവരിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.