തുഷാര്‍ നിര്‍മല്‍ സാരഥിയെ പോലീസ് കസ്റഡിയില്‍ വാങ്ങി
Sunday, February 1, 2015 11:58 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: മാവോയിസ്റ് ബന്ധത്തിന്റെ പേരില്‍ കോഴിക്കോട്ടുവച്ച് അറസ്റിലായ അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥിയെ കൂടുതല്‍ ചോദ്യംചെയ്യലിനായി തൃപ്പൂണിത്തുറ പോലീസ് കസ്റഡിയില്‍ വാങ്ങി. വെള്ളിയാഴ്ച കോഴിക്കോടുനിന്ന് അറസ്റ് ചെയ്ത തൃപ്പൂണിത്തുറ അമ്പിളി നഗര്‍ റോയല്‍ വെസ്റ് എന്‍ക്ളേവ് ഫ്ളാറ്റിലെ താമസക്കാരനായ തുഷാര്‍ നിര്‍മല്‍ സാരഥിക്കു കളമശേരി എച്ച്എംടി ജംഗ്ഷനു സമീപത്തെ നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഓഫീസ് ആക്രമണത്തില്‍ പങ്കുണ്േടായെന്നു കണ്െടത്തുന്നതിനായാണ് ഈ മാസം ആറു വരെ പോലീസ് കസ്റഡിയില്‍ വാങ്ങിയത്.

മൂന്നു ദിവസങ്ങള്‍ക്കു മുന്‍പു തുഷാര്‍ നിര്‍മല്‍ സാരഥിയുടെ തൃപ്പുണിത്തുറയിലെ വീട്ടില്‍ നട ത്തിയ റെയ്ഡില്‍ മാവോയിസ്റ് ബന്ധം സൂചിപ്പിക്കുന്ന രേഖകളും മറ്റും കണ്െടടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ അറസ്റ് ചെയ്തത്.

ഇന്നലെ ഉച്ചകഴിഞ്ഞു കൊച്ചിയിലെത്തിച്ച തുഷാര്‍ നിര്‍മല്‍ സാരഥിയെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ഹാജരാക്കി കസ്റഡിയില്‍ വാങ്ങുകയായിരുന്നു.

തുഷാര്‍ നിര്‍മല്‍ സാരഥി സെക്രട്ടറി സ്ഥാനം വഹിക്കുന്ന ജനാധിപത്യ മനുഷ്യാവകാശ പ്രസ്ഥാ നം മാവോയിസ്റ് പ്രസ്ഥാനവുമായി അടുപ്പം പുലര്‍ത്തുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്നു മാവോയിസം പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളും പോലീസ് തെരയുന്ന രൂപേഷിന്റെ പവര്‍ ഓഫ് അറ്റോണിയുടെ പകര്‍പ്പും കിട്ടിയതായി പോലീസ് പറഞ്ഞു. യുഎപിഎ 10, 13 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു പോലീസ് കേസ് രജിസ്റര്‍ ചെയ്ത അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

ലോംഗ് ലിവ് മാര്‍ക്സിസം ലെനിനിസം മാവോയിസം, മാവോ യിസം ഭീകരവാദമല്ല, മോചനത്തിന്റെ വഴി തുടങ്ങി 23-ഓളം രേഖകളാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്നു കണ്െടടുത്തത്.

പുസ്തകങ്ങളുടെ ഉറവിടം, കളമശേരിയിലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആര്, അര്‍ബന്‍ ആക്ഷന്‍ ടീമുമായി ബന്ധമുണ്േടാ എന്നിവ അന്വേഷിക്കാനാണു കസ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.


തൃക്കാക്കര അസിസ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണു കളമശേരി ആക്രമണക്കേസ് അന്വേഷിക്കുന്നത്. മാവോയിസ്റ് ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റിലായ കേരള സ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് രവിപുരം ശാഖയിലെ ജീവനക്കാരനായ കുമ്പളങ്ങി ഗാര്‍ഡന്‍ ലെയിനില്‍ ചക്കാലയ്ക്കല്‍ വീട്ടില്‍ ജെയ്സണ്‍ സി.കൂപ്പറിനെയും തുഷാര്‍ നിര്‍മല്‍ സാരഥിയെയും പോലീസ് ചോദ്യംചെയ്തു വരുകയാണ്. ഇവര്‍ക്കു കളമശേരി എന്‍എച്ച്എഐ ഓഫീസ് ആക്രമണവുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍, ഇത്തരം ബന്ധം സൂചിപ്പിക്കുന്ന രേഖകളാണു റെയ്ഡില്‍ കണ്െടടുത്തതെന്നു പോലീസ് പറയുന്നു.

കളമശേരി എന്‍എച്ച്എഐ ഓഫീസ് ആക്രമിച്ചതു മാവോയിസ്റുകളാണെന്ന അനുമാനത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്ന അന്വേഷണസംഘത്തിനു സംഭവം കഴിഞ്ഞു മൂന്നു ദിവസം പിന്നിടുമ്പോഴും ഇക്കാര്യം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകളൊന്നും കണ്െട ത്താനായിട്ടില്ല.

കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന നിറ്റ ജെലാറ്റിന്‍ കമ്പനിയുടെ ഓഫീസ് ആക്രമണത്തിനു ശേഷം മാവോയിസ്റു ബന്ധമുള്ള 17ഓളം പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക പോലീസ് തയാറാക്കിയിരുന്നു. ഇവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

ഇവരില്‍ പലരുടെയും പ്രവര്‍ത്തനം ജില്ലയ്ക്കു പുറത്തായതിനാല്‍ അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അതിനിടെ, മഹാരാജാസ് കോളജ് ഹോസ്റല്‍ അടക്കമുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി. മാവോയിസ്റ് ബന്ധമുണ്െടന്നു കരുതുന്ന ചില വിദ്യാര്‍ഥികളുടെ ഹോസ്റല്‍ മുറികളില്‍ വിശദമായ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്െടത്താനായില്ല.

ജെയ്സണ്‍ സി. കൂപ്പര്‍ വെള്ളിയാഴ്ച മുതല്‍ പോലീസ് കസ്റഡിയിലാണെങ്കിലും ഇയാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.