കൂത്തുപറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാം തവണയാണു ജയരാജന് ജില്ലാ സെക്രട്ടറിയാകു ന്നത്. അതിനുമുമ്പ് 2010ല്‍ പി. ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനെത്തുടര്‍ന്നു ഒരു വര്‍ഷത്തിലേറെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് അറുപത്തിരണ്ടുകാരനായ ജയരാജന്.
ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒന്‍പതു പേരെ ഒഴിവാക്കുകയും 11 പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. കെ.വി. ഗോവിന്ദന്, കെ. ധനഞ്ജയന്, കെ.കെ. പവിത്രന്, വാടി രവി, എന്‍.വി. ചന്ദ്രബാബു, എന്‍. സുകന്യ, പി. സന്തോഷ്, ബിനോയ് കുര്യന്, ബിജു കണ്ടക്കൈ, കെ.വി. സുമേഷ്, പി.പി. ദിവ്യ എന്നിവര്‍ പുതുതായി ജില്ലാകമ്മിറ്റിയില്‍ സ്ഥാനം നേടി.
എംഎല്‍എമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായ ജയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരെയും ഇ.പി. കരുണാകരന്, കെ. ബാലകൃഷ്ണന്, പി. ബാലന്, എം. ജയലക്ഷ്മി, പുഞ്ചയില്‍ നാണു, പി. രാമചന്ദ്രന്, പി.വി. കൃഷ്ണന് എന്നിവരെയുമാണ് ഒഴിവാക്കിയത്. സംസ്ഥാനകമ്മിറ്റി അംഗങ്ങളായതിനാല്‍ ജയിംസിനെയും രാജേഷിനെ യും മാറ്റിയപ്പോള്‍ മറ്റുള്ളവരെ പ്രായാധിക്യം, അനാരോഗ്യം എന്നിവ പരിഗണിച്ചും ഒഴിവാ ക്കി.
പുതുമുഖങ്ങളില്‍ ഏറെയും യുവാക്കളാണ്.സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള 56 പ്രതിനിധികളെയും ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച ഭാരവാഹികളുടെ പാനല്‍ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നെന്നു പി. ജയരാജന് പറഞ്ഞു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, പി.ബി. അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, എം.എം. ബേബി എന്നിവര്‍ ചര്‍ച്ചയ്ക്കു മറുപടി നല്കി.
സമാപനസമ്മേളനം വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തിയില്ല. പകരക്കാരനായി, ഉദ്ഘാടനായ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സമാപന സമ്മേളനവും ഉദ്ഘാടനംചെയ്തു.
ഇതോടെ സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനസമ്മേളനം ആലപ്പുഴയി ലാണ് നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.