മാവോയിസ്റ് ഭീഷണി അതീവ ഗുരുതരം
Sunday, February 1, 2015 11:28 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മാവോയിസ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാവോയിസ്റുകള്‍ക്കെതിരേ സംസ്ഥാന പോലീസ് സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാകുന്നില്ല. പോലീസിനെക്കൊണ്ടു കഴിയാത്ത സാഹചര്യമുണ്െടങ്കില്‍ മാവോയിസ്റ് വേട്ടയ്ക്കു ള്ള ചുമതല കേന്ദ്രസേനയ്ക്കു കൈമാറണമെന്നും കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി, സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ ന്യൂഡല്‍ഹിയില്‍ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. പലപ്പോഴായി മാവോയിസ്റുകള്‍ അക്രമങ്ങള്‍ നടത്തിയിട്ടും പോലീസിനു കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന നിരീക്ഷണത്തിനൊ ടുവിലാണു കേന്ദ്ര ഇടപെടല്‍. വനമേഖലയിലും വന്‍ നഗരങ്ങളിലും ഉള്‍പ്പെടെ കേരളത്തില്‍ മാവോയിസ്റ് സാന്നിധ്യമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്രസേന എന്നിവയുമായി ഏകോപനം ഇല്ലാത്തതിനാലാണു മാവോയിസ്റുകള്‍ കേരളം താവളമാക്കിയതെന്നും കേന്ദ്രം അറിയിച്ചു.

കര്‍ണാടക, തമിഴ്നാട്, കേരള അതിര്‍ത്തിപ്രദേശങ്ങളില്‍ മാവോയിസ്റ് ഉന്നതനേതാക്കളും കേഡ റും ഒളിവിലുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണു മാവോയിസ്റുകളുടെ തീവ്രസാന്നിധ്യമുള്ളത്.

തീവ്ര ഇടതു നിലപാടുകളുള്ള മനുഷ്യാവകാശ സംരക്ഷണ സംഘടനകളും കോളജ് വിദ്യാര്‍ഥികളും ഐടി വിദഗ്ധരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ മാവോയിസ്റുകള്‍ക്കു പിന്തുണ നല്‍കുന്നുണ്ട്.

ആദിവാസി മേഖലകളില്‍നിന്നു നഗരപ്രദേശങ്ങളിലേക്കു ചുവടുറപ്പിച്ചു കേരളത്തില്‍ വേരോട്ടമുണ്ടാക്കുകയും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സ്വാധീനം ഉറപ്പിച്ചു സംഘടന ശക്തിപ്പെടുത്തുകയുമാണു ലക്ഷ്യം. ജനകീയ പ്രശ്നങ്ങളും സമരങ്ങളും ഇവര്‍ ഏറ്റെടുക്കാന്‍ ഇടയുണ്ട്. ചൂഷണവും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കു ന്ന സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്െടന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.


അതേസമയം, മാവോയിസ്റുകളെ നേരിടാന്‍ കേരള പോലീസ് സുസജ്ജമാണെന്നും കൂടുതല്‍ ആയുധങ്ങളും ധനസഹായവും ആവശ്യമുണ്െടന്നുമാണു കേരളം കേന്ദ്രത്തെ അറിയിച്ചത്.


മാവോയിസ്റ് സാന്നിധ്യമെന്നു സംശയം: ശെന്തരുണി വനമേഖലയില്‍ ബാഗും വസ്ത്രങ്ങളും കണ്െടത്തി


കൊല്ലം: തെന്മല ശെന്തരുണി വനമേഖലയില്‍ മാവോയിസ്റ് സാന്നിധ്യമെന്ന സംശയത്തെത്തുടര്‍ന്നു വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ഉള്‍വനത്തില്‍നിന്നു ബാഗും ഏതാനും വസ്ത്രങ്ങളും കണ്െടടുത്തു.

ഈ ഭാഗത്ത് കഴിഞ്ഞ 27ന് 32 കിലോമീറ്റര്‍ ഉള്‍വനത്തില്‍നിന്നു ഛത്തീസ്ഗഡ് സ്വദേശിയായ ഒരാളെ വനപാലകരും പോലീസും ചേര്‍ന്നു പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായ ചോദ്യംചെയ്യലിന് ശേഷം റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഇന്നലെ വനപാലകരും ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗവും നടത്തിയ തെരച്ചിലിലാണു ബാഗും വസ്ത്രങ്ങളും കണ്െടത്തിയത്.

ഈ ഭാഗത്തു സൂക്ഷ്മമായ പരിശോധനയാണു നടത്തുന്നതെന്നു റേഞ്ച് ഓഫീസര്‍ പറഞ്ഞു. ദേശീയ ഗെയിംസ് തുടങ്ങിയ സാഹചര്യത്തില്‍ മാവോയിസ്റുകള്‍ കേരളത്തില്‍ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്തു തെന്മല, കുളത്തൂപ്പുഴ വനമേഖലകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.