കെഎസ്ടിഎഫ് സംസ്ഥാന സമ്മേളനം എറണാകുളത്ത്
Sunday, February 1, 2015 12:06 AM IST
കൊച്ചി: കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട്(കെഎസ്ടിഎഫ്) 18-ാം സംസ്ഥാന സമ്മേളനം 5, 6, 7 തീയതികളില്‍ എറണാകുളം അധ്യാപകഭവനില്‍ നടക്കും. അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിനു സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. സി.എഫ്. തോമസ് എംഎല്‍എ ഉദ്ഘാടനംചെയ്യും. കൊച്ചി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.ജോസഫ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.

ആറിനു രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജയിംസ് കുര്യന്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംഎല്‍എമാരായ ടി.യു. കുരുവിള, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, ജോയി ഏബ്രഹാം എം.പി, ഫ്രാന്‍സിസ് ജോര്‍ജ്, ബാബു ജോസഫ്, പ്രഫ. ഡി.കെ. ജോണ്‍, ഷിബു തെക്കുംപുറം, എം.എം. ഫ്രാന്‍സിസ്, ജോണി അരീക്കാട്ടില്‍, രഞ്ജിത്ത് ജോര്‍ജ്, ആന്‍സണ്‍ ആന്റണി എന്നിവര്‍ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന യാത്രയയപ്പു സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനംചെയ്യും. റോഷി അഗസ്റിന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മൂന്നിനു നടക്കുന്ന വനിതാ സമ്മേളനം പ്രഫ.ഷീല സ്റീഫന്‍ ഉദ്ഘാടനംചെയ്യും. നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. നാലിനുള്ള വിദ്യാഭ്യാസ സെമിനാര്‍ ഡോ.എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനംചെയ്യും.


പ്രഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തും. ഏഴിനു രാവിലെ സംഘടനാ ചര്‍ച്ച ടി.യു. കുരുവിള എംഎല്‍എ ഉദ്ഘാടനംചെയ്യും. തുടര്‍ന്നു നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ.ഡി.കെ. ജോണ്‍ വരണാധികാരി ആയിരിക്കും. സമാപന സമ്മേളനം ജോയി ഏബ്രഹാം എംപി ഉദ്ഘാടനംചെയ്യും. കെ. ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ അധ്യാപകരെ ആദരിക്കും. ആന്റണി രാജു, മാത്യു സ്റീഫന്‍, ഷിബു തെക്കുംപുറം എന്നിവര്‍ പ്രസംഗിക്കും. കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്‍ കോ-ഓര്‍ഡിനേറ്റര്‍ പെണ്ണമ്മ തോമസ്, സംസ്ഥാന സെക്രട്ടറി സിജു മാമ്മച്ചന്‍, പി.പി. ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.