ബ്രിഡ്ജ് ടൂര്‍ണമെന്റ് സമാപിച്ചു
ബ്രിഡ്ജ് ടൂര്‍ണമെന്റ്  സമാപിച്ചു
Sunday, February 1, 2015 12:10 AM IST
കൊച്ചി: 66-ാം ലോട്ടസ് ക്ളബ് വാര്‍ഷിക ബ്രിഡ്ജ് ടൂര്‍ണമെന്റ് സമാപിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ ടൂര്‍ണമെന്റില്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 60 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ടീം ഓഫ് ഫോര്‍ ഡ്യൂപ്ളിക്കേറ്റ് ഇനത്തില്‍ തിരുവനന്തപുരം സ്റാന്‍ഡേര്‍ഡ് ഒന്നാം സ്ഥാനം നേടി. പ്രഫ. മുധകര്‍ റാവു മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കി. ബോര്‍ഡ് എ മാച്ച് ഇനത്തിലും തിരുവനന്തപുരം സ്റാന്‍ഡേര്‍ഡ് വിജയിയായി ചക്കിയാട്ട് ശങ്കരമേനോന്‍ മെമ്മോറിയല്‍ ട്രോഫിയും നേടി. ഈ മത്സരത്തില്‍ അങ്കിള്‍ ജോണ്‍ ടീം രണ്ടാം സ്ഥാനവും കോട്ടയം നേവ്സ് മൂന്നാം സ്ഥാനവും നേടി. വി.ബി.എം. ബാവ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടി നടന്ന പെയര്‍ മത്സരത്തില്‍ എസ്.എന്‍. ശര്‍മ-വസന്ത് ജോഡി ഒന്നാം സ്ഥാനവും വെങ്കിടരമണി-സുന്ദരം ജോഡി രണ്ടാം സ്ഥാനവും നേടി. ലോട്ടസ് ക്ളബ് പ്രസിഡന്റ് ജോര്‍ജ് പി. കോര, ലിയാഖത്ത് അലി, സഹിജ എന്‍. രാവു എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. കണ്‍വീനര്‍ കെ. വിജയന്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.