ശമ്പള പരിഷ്കരണം: അധ്യാപര്‍ക്ക് പരിഗണന വേണമെന്നു കെഎച്ച്എസ്ടിഎഫ്
Sunday, February 1, 2015 12:11 AM IST
ആലുവ: ശമ്പള പരിഷ്കരണത്തില്‍ അധ്യാപകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആലുവയില്‍ നടന്ന കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് ഫ്രണ്ട് (കെഎച്ച്എസ്ടിഎഫ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

യോഗ്യതയും ജോലിഭാരവും കണക്കിലെടുത്തു ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിക്കണം.

പൊതുസമ്മേളനം കേരള പബ്ളിക് സര്‍വീസ് അംഗം പ്രഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നോയല്‍ മാത്യൂസ് അധ്യക്ഷതവഹിച്ചു. ബൈബി തോമസ്, ജോസ് കെ. ജേക്കബ്, എം.ജെ.ഡെയ്സി, പി.ആര്‍. സുനില്‍കുമാര്‍, ബൈജു ജേക്കബ്, ബോബന്‍ ഫിലിപ്പ്, ജെയിംസ് കോശി, ഷൈജു അഗസ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സാജു മാന്തോട്ടം ഉദ്ഘാടനം ചെയ്തു. ടിജി ജോസഫ്, ജിതിത്ത് മോഹന്‍, എം.എസ്. ജയേഷ്, ജോണി സെബാസ്റ്യന്‍, ബൈജു ജേക്കബ്, നെല്‍സണ്‍ ഡാന്റെ, ബിജു കുര്യന്‍, ജോബി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.