സ്കൂട്ടറില്‍ നിന്നു വീണ വീട്ടമ്മ ബസ് കയറി മരിച്ചു
സ്കൂട്ടറില്‍ നിന്നു വീണ വീട്ടമ്മ ബസ് കയറി മരിച്ചു
Sunday, February 1, 2015 12:33 AM IST
മാവേലിക്കര: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വീട്ടമ്മ ബസിനടിയില്‍ പ്പെട്ടു മരിച്ചു. തെക്കേക്കര ചെറുകുന്നം ഇളംതോട്ടത്തില്‍ രതിവിലാസത്തില്‍ സുഭാഷിന്റെ ഭാര്യ രത്നകുമാരിയാണ് (മോളി-52)മരിച്ചത്. ളാഹയില്‍മുക്ക് തടത്തിലാല്‍ റോഡില്‍ കഴിഞ്ഞദിവസം രാവിലെ പത്തരയോടെയായിരുന്നു അപകടം. പിതൃസഹോദരപുത്രിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. മുമ്പില്‍ പോയ വാഹനം പെട്ടന്നു ബ്രേക്ക് ഇട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിയുകയും രത്നകുമാരി ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. സംസ്കാരം ഇന്നു രാവിലെ 10.30ന്. മക്കള്‍: പ്രശാന്ത്(സൌദി), പ്രവീണ (ഗസ്റ് അധ്യാപിക ബിഷപ്മൂര്‍ കോളജ്). മരുമകന്‍: അരുണ്‍(സൌദി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.