മോഹന്‍ ജി. വെണ്‍പുഴശേരിയെ പുറത്താക്കി
Sunday, February 1, 2015 12:34 AM IST
ആലപ്പുഴ: സ്റേജ് ആര്‍ട്ടിസ്റ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള-സവാക്ക് പ്രസിഡന്റായിരുന്ന മോഹന്‍ ജി. വെണ്‍പുഴശേരിയെ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രാഥമികാംഗത്വത്തില്‍നിന്നു മാറ്റിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം കൂടിയായ മോഹന്റെ പ്രവര്‍ത്തനം അന്വേഷണ വിധേയമാക്കണമെന്നു സവാക്ക് സര്‍ക്കാരിനോടും സാംസ്കാരിക വകുപ്പിനോടും സംഗീതനാടക അക്കാദമിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.


ഇദ്ദേഹത്തിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ആക്ടിംഗ് പ്രസിഡന്റ് ജി. വിശാഖന്‍, ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണം, ട്രഷറര്‍ അലിയാര്‍ പുന്നപ്ര എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സവാക്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരുന്ന കലാസാംസ്കാരികസംഘമായ ജയ്സവാക്കിനെ പോലും ഇദ്ദേഹം ഹൈജാക്ക് ചെയ്തതായി സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.