പാറ്റൂര്‍ ഭൂമി: മുഖ്യമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു
Monday, February 2, 2015 12:24 AM IST
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു ലോകായുക്തയിലെ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിക്കാരനായ ജോയ് കൈതാരത്തിന്റെ ഉപഹര്‍ജി അംഗീകരിച്ചുകൊണ്ടാണു നടപടി.

വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇവര്‍ ഉള്‍പ്പെടെയുള്ള ഭരണതലത്തിലെ ഉന്നതര്‍ക്കു പങ്കുണ്െടന്നുള്ള കണ്െടത്തലിനെത്തുടര്‍ന്നാണ് ഉപഹര്‍ജി സമര്‍പ്പിച്ചത്. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇവരുടെ നിയമവിരുദ്ധ ഇടപെടലിന്റെ തെളിവായി ചൂണ്ടിക്കാട്ടിയിട്ടുള്ള സെക്രട്ടേറിയറ്റിലെ റവന്യൂ, ജലവിഭവ വകുപ്പുകളുടെ നോട്ട് ഫയലുകള്‍ തെളിവായി ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്.


സ്വകാര്യ റിയല്‍ എസ്റേറ്റ് സ്ഥാപനം 31 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്െടന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിന്മേലും ലോകായുക്ത ഇന്നു വാദം കേള്‍ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.