ലോറി ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
ലോറി ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
Monday, February 2, 2015 1:17 AM IST
കായംകുളം:ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. ചേപ്പാട് വെട്ടിക്കുളങ്ങര പേരിശേരില്‍ മുരളീധരന്റെ മകന്‍ മനു (27), പുല്ലുകുളങ്ങര പട്ടോളി മാര്‍ക്കറ്റ് മല്ലിക്കാട്ടുകടവില്‍ അജിത് നിവാസില്‍ സുരാജിന്റെ മകന്‍ അജിത് (24) എന്നിവരാണു മരിച്ചത്. ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങര പുത്തന്‍റോഡ് ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. ഇരുവരും തത്ക്ഷണം മരിച്ചു.

അപകടത്തെത്തുടര്‍ന്നു നിര്‍ത്താതെ പോയ ലോറി പിന്നീട് ദേശീയപാതയില്‍ രാമപുരം ജംഗ്ഷനു സമീപം പോലീസ് കണ്െടത്തി. ഉച്ചയോടെ ഡ്രൈവര്‍ കരീലക്കുളങ്ങര പോലീസ് മുമ്പാകെ കീഴടങ്ങി.

സുഹൃത്തുക്കളായ ഇരുവരും ബൈക്കില്‍ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ അന്‍പൊലി ഉത്സവത്തില്‍ പങ്കെടുത്ത ശേഷം കൊറ്റുകുളങ്ങരയിലെ തട്ടുകടയില്‍ നി ന്നു ഭക്ഷണം കഴിക്കുന്നതിനാ യി പോകുമ്പോള്‍ ആലപ്പുഴ ഭാഗ ത്തേക്കു പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പറയുന്നു.


ദുബായിയിലായിരുന്ന മനു നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ആശാരിപ്പണി ചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍ മനോജ്, മീര.

അജിത് എംബിഎ കഴി ഞ്ഞ ശേഷം കോയമ്പത്തൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. അമ്മ: അജയമ്മ. സഹോദരന്‍: സുജിത്. മൃതദേങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ പോസ്റുമോര്‍ട്ടത്തിനു ശേ ഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടു ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.