പോലീസുകാരനെ തലയ്ക്കടിച്ചുവീഴ്ത്തി കഴുത്തറുത്തു കൊന്നു
പോലീസുകാരനെ തലയ്ക്കടിച്ചുവീഴ്ത്തി കഴുത്തറുത്തു കൊന്നു
Monday, February 2, 2015 1:19 AM IST
മൂലമറ്റം: തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊന്ന നിലയില്‍ പോലീസുകാരനെ കണ്െടത്തി. കുളമാവ് പോലീസ് സ്റേഷനിലെ പോലീസുകാരനായിരുന്ന കരിപ്പിലങ്ങാട് പാലോന്നിയില്‍ രാജുവാണു (46) കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയത്.

ശനിയാഴ്ച അര്‍ധരാത്രിയിലാണ് നാടിനെ വിറപ്പിച്ച കൊലപാതകം നടന്നത്. സംഭവത്തില്‍ രാജുവിന്റെ ഭാര്യ സുജിയുടെ സഹോദരി സരസമ്മയെ കാഞ്ഞാര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റു ചെയ്തു.

സംഭവത്തെക്കുറിച്ച് കുളമാവ് പോലീസ് പറയുന്നതിങ്ങനെ: രാജു രണ്ടുവര്‍ഷം മുമ്പുവരെ കുളമാവ് സ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് അമിത മദ്യപാനത്തെത്തുടര്‍ന്ന് ഇയാള്‍ ഡ്യൂട്ടിക്ക് ഹാജരാകാതായി. ഭാര്യ സുജിക്ക് കെഎസ്എഫ്ഇയില്‍ ജോലിയുണ്ട്. ഈ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുകൂടിയിരുന്നത്. രാജുവും സുജിയുമായി വഴക്ക് പതിവായിരുന്നു. ശനിയാഴ്ച രാത്രി സുജിയെ രാജു ക്രൂരമായി മര്‍ദിച്ചു. കൈക്കു മുറിവേല്‍ക്കുകയും ചെയ്തു. ഈ സമയം വീട്ടിലുണ്ടായിരുന്ന സരസമ്മ വിറകുകമ്പിന് രാജുവിനെ അടിച്ചുവീഴ്ത്തി. തുടര്‍ന്ന് അടുക്കളയില്‍നിന്ന് കറിക്കത്തിയെടുത്തു താഴെ വീണുകിടന്ന രാജുവിന്റെ കഴുത്തറുക്കുകയായിരുന്നു.


രാജുവിന്റെ മൂത്ത മകള്‍ രവീണയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ കുളമാവ് പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി സരസമ്മയെ അറസ്റു ചെയ്തു.

അറസ്റിലായ സരസമ്മ 20 വര്‍ഷം മുമ്പു വിവാഹ ബന്ധം വേര്‍പെടുത്തി രാജുവിനും സുജിക്കുമൊപ്പം കഴിയുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. രാജു-സുജി ദമ്പതികള്‍ക്ക് രവീണ(12) മിന്നു(ഏഴ്) എന്നീ രണ്ടു മക്കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.