അനുഷ്ഠാനങ്ങളിലൂടെ ഈശ്വര സാന്നിധ്യം കണ്െടത്തണം: സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍
അനുഷ്ഠാനങ്ങളിലൂടെ ഈശ്വര സാന്നിധ്യം കണ്െടത്തണം: സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍
Monday, February 2, 2015 1:20 AM IST
ചെറുകോല്‍പ്പുഴ: അനുഷ്ഠാനങ്ങളിലൂടെ ഈശ്വരനെ കണ്െടത്തണമെന്നു വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍. 103-ാമത് അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വിദ്യാധിരാജ നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയിലെ സര്‍വചരാചരങ്ങളിലും ഈശ്വരന്റെ പ്രകാശമുണ്െടന്ന തിരിച്ചറിവ് ഉണ്ടാകണമെന്നു സ്വാമി പറഞ്ഞു. ഈ തിരിച്ചറിവുണ്െടങ്കില്‍ മനുഷ്യര്‍ തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാകും. മനുഷ്യജന്മം ലഭിക്കുകയെന്നതു തന്നെ മഹാഭാഗ്യമാണ്. ഈശ്വരഭജനയിലൂടെയും സത്സംഘങ്ങളിലൂടെയും വേണം ഈശ്വരനെ അടുത്തറിയേണ്ടത്. ഈശ്വരന്റെ അനുഗ്രഹമുണ്െടങ്കില്‍ മാത്രമേ മനുഷ്യജന്മത്തിനു പരിപൂര്‍ണതയുണ്ടാകുകയുള്ളൂവെന്നും സ്വാമി പറഞ്ഞു. മാനുഷിക മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാതെ ധര്‍മത്തില്‍ അടിയുറച്ച ജീവിതരീതിയാണ് വരുംതലമുറ വളര്‍ത്തിക്കൊണ്ടു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതം മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അധ്യക്ഷത വഹിച്ചു.


യോഗത്തില്‍ സത്സംഘ ഫൌണ്േടഷന്‍ സ്ഥാപകന്‍ എം അനുഗ്രഹ പ്രഭാഷണം നടത്തി. എല്ലാ മതങ്ങളും ഈശ്വരനെ കണ്െടത്താനുള്ളതാണ് പഠിപ്പിക്കുന്നതെന്ന് എം പറഞ്ഞു. യഥാര്‍ഥ മതബോധം ഇല്ലാത്തതാണ് മതങ്ങള്‍ തമ്മിലുള്ള കലഹത്തിനു കാരണമെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. മതനിരപേക്ഷതയ്ക്കു കോട്ടംതട്ടുന്ന സമീപനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. മതനിരപേക്ഷത നിലനില്‍ക്കുന്നതുകൊണ്ടാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, രാജു ഏബ്രഹാം എംഎല്‍എ, കെ.ജി. ശങ്കരനാരായണപിള്ള, എം.വി. ശശിധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തി. ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിതാനന്ദ, ഡോ. എം.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.