കൊക്കെയ്ന്‍: ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
Monday, February 2, 2015 1:10 AM IST
കൊച്ചി: കടവന്ത്രയിലെ ഫ്ളാറ്റില്‍നിന്നു കൊക്കെയ്നുമായി യുവനടനെയും യുവതികളെയും പിടികൂടിയ സംഭവത്തില്‍ ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്ററും പോലീസ് പരിശോധിക്കും. പ്രമുഖര്‍ ഫ്ളാറ്റിലെത്തിയിരുന്നോ എന്നറിയാനാണിത്. സംഭവദിവസവും അതിനു മുമ്പുള്ള പത്തു ദിവസവും ഫ്ളാറ്റിലെ കാമറയില്‍ പതിഞ്ഞ ഇരുപതോളം ദൃശ്യങ്ങളാണ് പരിശോധിക്കുക. എന്നാല്‍, ഫ്ളാറ്റ് അധികൃതര്‍ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന ഹാര്‍ഡ് ഡിസ്ക് ഇതുവരെ പോലീസിനു നല്‍കാന്‍ തയാറായിട്ടില്ല. ഇതു നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണു പോലീസ്. അതേസമയം, കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും പോലീസ് വിശദമായി ചോദ്യംചെയ്യും.

ഷൈന്‍ ടോമിനൊപ്പം ബ്ളെസി, സ്നേഹ, രേഷ്മ, പ്രിന്‍സി എന്നീ നാലു യുവതികളാണു പിടിയിലായത്. പ്രതികളെ കസ്റഡിയില്‍ വിട്ടു കിട്ടാന്‍ ഇന്നു കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനാണു പോലീസ് തീരുമാനം. ഫ്ളാറ്റിന്റെ ഉടമയായ വ്യവസായി മുഹമ്മദ് നിസാമിനു മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്േടായെന്നു പ്രതികളെ വിശദമായി ചോദ്യംചെയ്താല്‍ മാത്രമേ അറിയാനാകൂ. മുഹമ്മദ് നിസാമിന് ഏതെങ്കിലും രീതിയില്‍ ബന്ധമുണ്െടങ്കില്‍ ഇയാളെയും കൊച്ചി പോലീസ് ചോദ്യംചെയ്യും. അറസ്റിലായ ശേഷം നടന്‍ ഷൈന്‍ ടോമിനെ പോലീസ് പലവട്ടം ചോദ്യംചെയ്തെങ്കിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തവരെക്കുറിച്ചു കാര്യമായ സൂചന ലഭിച്ചിട്ടില്ല.

നഗരത്തില്‍ മുമ്പും “സ്മോക്ക് പാര്‍ട്ടികള്‍ ഇവര്‍ സംഘടിപ്പിച്ചതായി പോലീസിനു വ്യക്തമായിട്ടുണ്െടങ്കിലും ഷൈന്‍ ഇക്കാര്യത്തിലും കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. രണ്ടു തവണ മാത്രമാണു താന്‍ ഫ്ളാറ്റില്‍ എത്തിയിട്ടുള്ളതെന്നാണു ഇയാളുടെ മൊഴി. കൊച്ചിയില്‍ ലഹരിയൊഴുക്കി സംഘടിപ്പിക്കുന്ന വമ്പന്‍ നിശാപാര്‍ട്ടികളില്‍ സിനിമയുമായി അടുത്ത ബന്ധമുള്ളവരുടെ പങ്കാളിത്തം മുമ്പും പോലീസിനു വ്യക്തമായിട്ടുണ്ട്. ഫ്ളാറ്റില്‍ നടക്കുന്ന ലഹരി വിരുന്നുകളിലും മറ്റും സിനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യമാണു പോലീസ് പരിശോധിക്കുന്നത്.


അതേസമയം, പ്രതികള്‍ പിടിയിലായ ഫ്ളാറ്റിന്റെ ഉടമസ്ഥത സംബന്ധിച്ചും അവ്യക്തതയുണ്ട്. ഉടമസ്ഥന്‍ നിസാമാണെന്നു പറയുന്നുണ്െടങ്കിലും ഫ്ളാറ്റിലെ രേഖകളില്‍ ഉടമസ്ഥന്റെ പേരു നിസാര്‍ എന്നാണ്. ഫ്ളാറ്റിന്റെ മുന്‍വശത്തെ നെയിം ബോര്‍ഡിലും നിസാര്‍ എന്നുതന്നെയാണു പേരു പതിപ്പിച്ചിരിക്കുന്നത്. ഈ നിസാര്‍, നിസാമിന്റെ ബിനാമിയാണോ അതോ ബന്ധുവാണോ എന്നതും സംബന്ധിച്ചു പോലീസിനു വ്യക്തത ലഭിച്ചിട്ടില്ല. ഇന്നു കൊച്ചി കോര്‍പറേഷന്‍ ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കാനാണു പോലീസിന്റെ തീരുമാനം. അതേസമയം, ജനുവരി മുതല്‍ നിസാമില്‍നിന്നു ഫ്ളാറ്റ് വാടകയ്ക്കെടുത്തതാണെന്നാണു പിടിയിലായ ബ്ളെസി പോലീസിനു മൊഴി നല്‍കിയത്. എന്നാല്‍, വാടക കരാര്‍ സംബന്ധിച്ച രേഖകളൊന്നും ഇവര്‍ ഹാജരാക്കിയിട്ടില്ല.

കൊക്കെയ്ന്‍ ചെറിയ അളവിലാണെങ്കിലും പിടികൂടിയതിനു വലിയ പ്രാധാന്യമുണ്െടന്നു പോലീസ് പറയുന്നു. സിനിമാതാരത്തിനൊപ്പം പിടിയിലായ സഹസംവിധായികയെന്ന് അവകാശപ്പെടുന്ന ബ്ളെസി സില്‍വസ്ററിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബാംഗളൂര്‍ മലയാളിയായ ബ്ളെസിക്കു മയക്കുമരുന്നു മാഫിയകളുമായി നേരിട്ടു ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. ബ്ളെസി നിര്‍ബന്ധിച്ചതിനെത്തുടന്നാണു ഫ്ളാറ്റിലെത്തിയതെന്നു ഷൈന്‍ ടോം പോലീസിനെ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ പരസ്പരം ബന്ധപ്പെടുന്നത്. വാട്സ് ആപ്പിലൂടെ ബന്ധപ്പെട്ടാണു ഷൈനും നാലു യുവതികളും കടവന്ത്രയിലെ ഫ്ളാറ്റില്‍ ഒത്തുകൂടിയതെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.