പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
Monday, February 2, 2015 1:23 AM IST
ചാലക്കുടി: ആകുലതകളില്‍ തളര്‍ന്നു പോകാതിരിക്കാന്‍ ദൈവത്തിന്റെ സ്വരം ശ്രവിക്കണമെന്നു ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്. അഞ്ചുദിവസം നീണ്ടുനിന്ന പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ വ്യത്യസ്തമായ വ്യഗ്രതകളിലൂടെ കടന്നു പോകുമ്പോള്‍ നിരാശപ്പെടാന്‍ പാടില്ല. വ്യക്തിപരമായി നാം അഭിഷേകത്തില്‍ ആഴപ്പെടണം.

വിവിധ ശുശ്രൂഷകളിലൂടെ കടന്നു ചെല്ലാന്‍ പറ്റാത്ത മേഖലകളിലേക്കു ക്രിസ്തുവിന്റെ ചൈതന്യം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ.ജോജോ മാരിപ്പാട്ട്, ഫാ. ജോസഫ് എറമ്പില്‍, ഫാ. മാത്യു തടത്തില്‍, ഫാ. ബിനോയ് ചക്കാനികുന്നേല്‍ എന്നിവര്‍ വചനപ്രഘോഷണം നടത്തി. ഫാ.ജോസ് പുതിയാപറമ്പില്‍, ഫാ. അഞ്ചുമുറിയില്‍ എന്നിവര്‍ ദിവ്യബലിക്കു കാര്‍മികത്വം വഹിച്ചു. ഫാ.മാത്യു നായ്ക്കംപറമ്പില്‍ നേതൃത്വം നല്‍കിയ ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.