മലബാര്‍ ക്നാനായ കുടിയേറ്റ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ഇന്ന്
Monday, February 2, 2015 1:27 AM IST
രാജപുരം(കാസര്‍ഗോഡ്): മലബാ ര്‍ ക്നാനായ കുടിയേറ്റത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ഇന്നു രാജപുരം ഹോളിഫാമിലി ദേവാലയ അങ്കണത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 1.30നു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍നിന്നു രാജപുരത്തേക്കു നടക്കുന്ന ദീപശിഖാ പ്രയാണ റാലി കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഫ്ളാഗ് ഓഫ് ചെയ്യും.

മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, ഷെവ. വി.ജെ.ജോസഫ് കണ്േടാത്ത് എന്നിവരുടെ ഛായാചിത്രങ്ങളുമായി നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഫാ.ഷാജി വടക്കത്തൊട്ടിയും കണ്‍വീനര്‍ ഫിലിപ്പ് കൊട്ടോടിയും നേതൃത്വം നല്‍കും. തുടര്‍ന്നു ഹോളിഫാമിലി ദേവാലയത്തിലേക്കു പ്രവേശിക്കുന്ന ദീപശിഖാ റാലിയില്‍നിന്നും തിരിതെളിച്ച് ഫാ. ഷാജി വടക്കത്തൊട്ടി കോട്ടയം അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിനു കൈമാറും. 3.30നു നടക്കുന്ന കൃതജ്ഞതാബലിയില്‍ സഭാധ്യക്ഷന്മാര്‍ക്കൊപ്പം 75 വൈദികര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എംപി, ഫാ. സ്റീഫന്‍ ജയരാജ്, മാത്യു പൂഴിക്കാല എന്നിവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.