മാവോയിസ്റ് സാന്നിധ്യം തെക്കന്‍ ജില്ലകളിലും
Monday, February 2, 2015 1:14 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചും മാവോയിസ്റ് സാന്നിധ്യം ശക്തമാകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വന മേഖലകളില്‍ മാവോയിസ്റ് സാന്നിധ്യം ശക്തമാകുന്നതായി പോലീസ്-വനം ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി.

വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ് ഭീഷണി അതീവ ഗുരുതരസ്ഥിതിയിലാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായത്തിനു പിന്നാലെയാണു കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വനാതിര്‍ത്തിയിലും വനത്തിനുള്ളിലും മാവോയിസ്റ് സാന്നിധ്യമുണ്െടന്ന റിപ്പോര്‍ട്ട്. കൊല്ലം തെന്മലയിലെ ശെന്തുരുണി വനമേഖലയില്‍നിന്നു കഴിഞ്ഞ ദിവസം പിടിയിലായ ഛത്തീസ്ഗഡ്, ഒറീസ അതിര്‍ത്തിയില്‍ താമസിക്കുന്ന യുവാവിനെ വിശദമായി ചോദ്യം ചെയ്യാനായി വനം ഉദ്യോഗസ്ഥരുടെ കസ്റഡിയില്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടു കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

വനത്തിനുള്ളില്‍നിന്നു ഛത്തീസ്ഗഡ് സ്വദേശിയെ കണ്െടത്തുകയും പ്രാഥമിക ചോദ്യം ചെയ്യലില്‍ മാവോയിസ്റ് ബന്ധത്തെക്കുറിച്ചുള്ള ചില സൂചനകള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണു വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമാണെന്ന് ഉന്നതതല നിര്‍ദേശം ലഭിച്ചത്. ഇപ്പോള്‍ ജുഡീഷല്‍ കസ്റഡിയില്‍ റിമാന്‍ഡിലാണ് ഇയാള്‍. എന്നാല്‍, മനോരോഗിയായി അഭിനയിച്ചു രക്ഷപ്പെടാനുള്ള നീക്കം ഇയാളുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സാധ്യതയുണ്െടന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇയാളെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടത്തിയ പരിശോധയില്‍ 32 കിലോമീറ്റര്‍ ഉള്‍വനത്തില്‍ സ്ത്രീകളുടേത് അടക്കമുള്ള വസ്ത്രങ്ങളടങ്ങിയ ബാഗും പാചക സാധനങ്ങളും അടക്കമുള്ളവ കണ്െടത്തിയിരുന്നു.


ബാഗും മറ്റു സാധനങ്ങളും കണ്െടത്തിയ ഭാഗത്തുനിന്ന് ഉള്‍വനത്തിലൂടെ പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴ്നാടിന്റെ തിരുനെല്‍വേലി ജില്ലയുടെ ഭാഗത്ത് എത്തിച്ചേരാനാകും. നേരത്തെയും കുളത്തൂപ്പുഴ മേഖലകളില്‍ മാവോയിസ്റ് സാന്നിധ്യമുണ്െടന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അനധികൃത ക്വാറികളും പരിസ്ഥിതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍ ശക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വടക്കന്‍ ജില്ലകളിലേതുപോലെ സുരക്ഷാ സംവിധാനങ്ങള്‍ തെക്കന്‍ ജില്ലകളില്‍ ഒരുക്കിയിട്ടില്ലാത്തതും ആശങ്ക കൂട്ടിയിട്ടുണ്ട്.

സംസ്ഥാനത്തു മാവോയിസ്റ് ഭീഷണി തടയാനായി പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നും കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് മേധാവിയെ ന്യൂഡല്‍ഹിയില്‍ വിളിച്ചു വരുത്തി ആവശ്യപ്പെട്ടിരുന്നു. അതേസമയം, മാവോയിസ്റ് ഭീഷണി നേരിടുന്ന കേരളത്തിന് അടിയന്തരമായി ധനസഹായം ലഭിക്കാന്‍ സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.