ലോകവനിതാദിനാചരണവും സ്ത്രീശാക്തീകരണ തൊഴില്‍സംരംഭക സെമിനാറും മാര്‍ച്ച് പത്തിന്
Friday, February 27, 2015 12:20 AM IST
ചങ്ങനാശേരി: സംസ്ഥാന വനിതാ കമ്മീഷനും അസംപ്ഷന്‍ കോളജിലെ വനിതാ സെല്ലും സംയുക്തമായി വനിതാ ദിനാചരണത്തോടനുബന്ധിച്ച് മാര്‍ച്ച് പത്തിന് രാവിലെ പത്തിന് തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ വച്ച് സ്ത്രീശാക്തീകരണം തൊഴില്‍ സംരംഭകത്വത്തിലൂടെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റര്‍ മേഴ്സി നെടുംപുറം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സെമിനാറില്‍ വനിതാ സംരംഭകത്വ നയത്തിന്റെ കരടുരൂപരേഖ തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജോയി ഉമ്മന്‍, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ.ബീന, കെഎസ്

ഡബ്ള്യു ഡിസി ചെയര്‍പേഴ്സണ്‍ അഡ്വ.കുല്‍സു, തിരുവല്ല എംഎസ്എംഇ ഡയറക്ടര്‍ ജി.എസ്.പ്രകാശ്, തിരുവനന്തപുരം ഡിഐസി ഡയറക്ടര്‍ പി.എം.ഫ്രാന്‍സിസ്, സ്ത്രീസംരംഭക റീന വിവേകാനന്ദന്‍ എന്നിവര്‍ സെമിനാറുകള്‍ നയിക്കും.

11ന് നടക്കുന്ന സമ്മേളനം മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അതിരൂപതാ വികാരിജനറാള്‍ മോണ്‍. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തും. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റര്‍ മേഴ്സി നെടുംപുറം, വനിതാകമ്മീഷന്‍ അംഗങ്ങളായ നുര്‍ബീന റഷീദ്, ഡോ.ലിസി ജോസ്, ഡോ.പ്രമീളാ ദേവി, തുളസി, കെഡബ്ള്യുസി മെമ്പര്‍ സെക്രട്ടറി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.


ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി പി.എച്ച്.കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ സ്ത്രീശാക്തീകരണ തൊഴില്‍ സംരംഭകത്വത്തെക്കുറിച്ചു വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അസംപ്ഷന്‍ കോളജ് ഇന്‍കുബേഷന്‍ സെന്റര്‍ സിഇഒ ജസി മാത്യു മോഡറേറ്ററായിരിക്കും. മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വനിതാ തൊഴില്‍ സംരംഭകത്വ നയത്തിന്റെ കരട് രേഖ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറും. മന്ത്രി ഡോ.എം.കെ.മുനീര്‍ മുഖ്യാതിഥിയായിരിക്കും. വൈസ് പ്രിന്‍സിപ്പല്‍ഡോ.സിസ്റര്‍ അമല, ബര്‍സാര്‍ ഫാ.തോമസ് പാറത്തറ, സിസ്റര്‍ ലിന്‍സ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.