ആര്‍എസ്എസ് മേധാവി മാപ്പുപറയണം: സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ്
Friday, February 27, 2015 12:20 AM IST
കാക്കനാട്: വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ പുണ്യപ്രവൃത്തികള്‍ മത പരിവര്‍ത്തനം ലക്ഷ്യം വച്ചുകൊണ്ടാ യിരുന്നുവെന്ന് പറഞ്ഞ ആര്‍എസ് എസ് മേധാവി മോഹന്‍ ഭാഗവത് മാപ്പു പറയണമെന്ന് സീറോ മല ബാര്‍ യൂത്ത് മൂവ്മെന്റ്.

മതപരിവര്‍ത്തനം ലക്ഷ്യംവച്ചാ ണു മദര്‍ കുഷ്ഠരോഗികളെ ശുശ്രൂഷിച്ചിരുന്നതെങ്കില്‍ കോല്‍ക്കത്ത ക്രിസ്ത്യാനികളെക്കൊണ്ട് നിറയുമായിരുന്നു. മതം നോക്കിയല്ല മദര്‍ മരുന്നു കൊടുത്തിരുന്നത്. പട്ടിണി കൊണ്ട് ഒട്ടിയവയറും കുഴിഞ്ഞ ക ണ്ണുമായി മരണാസന്നരായി തെരുവില്‍ കിടന്നവരെയാണ് കരുണയോ ടെ ശുശ്രൂഷിച്ചത്.


ആരോരുമില്ലാതെ പുഴുവരിച്ചുകിടന്ന കുഷ്ഠരോഗികളെയാണു കോരിയെടുത്തു പരിചരിച്ചത്. ആര്‍എസ്എസ് നേതാവിന്റേതുപോലുള്ള പ്രസ്താവനകള്‍ ഭാരതത്തിന്റെ സംസ്കാരത്തിന് മുറിവേല്പിക്കുന്ന തരത്തിലുള്ളതാണ്.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സിജോ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്യന്‍ കൈപ്പന്‍പ്ളാക്കല്‍, റ്റിജൊ പടയാറ്റില്‍, ലിബിന്‍ കോട്ടുപള്ളില്‍, അനൂപ് മാത്യു, മെറിന്‍, സൌമ്യ, ഷിനോ കുന്നപ്പള്ളില്‍, സിജോ ഡൊമിനിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.