കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്കു ഡിഎന്‍എ പരിശോധന തേടി പോലീസ്
Friday, February 27, 2015 12:21 AM IST
കൊച്ചി: ഡിഎന്‍എ പരിശോധനക്കായി കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ രക്ത സാമ്പിള്‍ എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപക്ഷേ നല്‍കി. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കൃത്യമായ വിവരം ഇനിയും കണ്െടത്താനായിട്ടില്ലാത്തതിനാലാണ് ശാസ്ത്രീയ പരിശോധനയിലേക്ക് പോലീസ് കടക്കുന്നത്. പ്രതികളുടെ ഫ്ളാറ്റില്‍നിന്നു പോലീസ് കണ്െട ടുത്ത സിഗരറ്റ് കുറ്റികളില്‍ പ്രതികള്‍ കൊക്കെയ്ന്‍ പുരട്ടി ഉപയോഗിച്ചിട്ടുണ്െടന്നു തെളിയിക്കാനായി സിഗരറ്റ് കുറ്റികളിലെ ഉമിനീരിന്റെ അംശവും പ്രതികളുടെ രക്തവും ഉള്‍പ്പെടുന്ന ഡിഎന്‍എ പരിശോധന നടത്താനാണു നീക്കം.


നേരത്തെ പ്രതികളില്‍ നിന്നു രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നെങ്കിലും ഇതില്‍ സോഡിയം ഫ്ളൂറൈഡ് ചേര്‍ത്തതിനാല്‍ ഡിഎന്‍എ പരിശോധനക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് അറിയിച്ചതായി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.