കരാറുകാര്‍ക്ക് 2,200 കോടി കുടിശിക നല്‍കണമെന്നു ഹര്‍ജി
Friday, February 27, 2015 12:25 AM IST
കൊച്ചി: സംസ്ഥാനത്തെ ഏഴായിരത്തിലേറെ സര്‍ക്കാര്‍ കരാറുകാര്‍ക്ക് 2,200 കോടിയില്‍ പരം രൂപയുടെ കുടിശിക നല്‍കാന്‍ നടപടി ആവശ്യപ്പെട്ട് ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. വിശ്വനാഥനും ട്രഷറര്‍ എന്‍. കൃഷ്ണന്‍ നായരും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

സംസ്ഥാനത്തെ അഞ്ചു വകുപ്പുകളുടെ മന്ത്രിമാരും വിവിധ വകുപ്പു സെക്രട്ടറിമാരും കരാറുകാരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ജൂലൈ 11നു യോഗം ചേര്‍ന്നിരുന്നുവെന്നും രണ്ടു മാസത്തെ കുടിശിക കഴിഞ്ഞ ഓണത്തിനു മുമ്പ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ അതു പാലിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.


സംസ്ഥാന ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങി അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.