നിസാമിനെതിരേ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി
നിസാമിനെതിരേ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി
Friday, February 27, 2015 12:10 AM IST
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മര്‍ദനമേറ്റു മരിച്ച കേസിലെ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ ജില്ലാ ഭരണകൂടം നീക്കം തുടങ്ങി. പോലീസിന്റെ റിപ്പോര്‍ട്ടു ലഭിച്ചാലുടന്‍ അവ പരിശോധിച്ചു നടപടിയുണ്ടാകുമെന്നു ജില്ലാ കളക്ടര്‍ എം.എസ്. ജയ ദീപികയോടു പറഞ്ഞു.

നിസാമിനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികളെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതുവരെ നിസാമിനെതിരെയുണ്ടായിട്ടുള്ള കേസുകളുടെ വിശദാംശങ്ങള്‍ കാപ്പ ചുമത്തുന്നതിനു മുമ്പു പരിശോധിക്കും. എത്ര കേസുകളില്‍ ശിക്ഷിക്കപ്പെട്ടു, എത്ര കേസുകളില്‍ ശിക്ഷ അര്‍ഹിച്ചിരുന്നു എന്നെല്ലാം പരിശോധിക്കും. പോലീസ് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്നു കമ്മീഷണര്‍ ആര്‍. നിശാന്തിനി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.