എ.എസ്. കുറുപ്പാള്‍ മാഷ് നിര്യാതനായി
എ.എസ്. കുറുപ്പാള്‍ മാഷ് നിര്യാതനായി
Saturday, February 28, 2015 12:26 AM IST
തൃശൂര്‍: ഗണിതശാ സ്ത്ര അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനും തൃശൂര്‍ പൂരത്തില്‍ പാറമേക്കാവ് ദേശത്തിന്റെ ഊരാളനുമായിരുന്ന എ. എസ്. കുറുപ്പാള്‍ മാഷ് (90) അന്തരിച്ചു. സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തി.

1946ല്‍ കുട്ടനെല്ലൂര്‍ അഗസ്റിന്‍ അക്കര സ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായാണ് മാഷ് അധ്യാപകജീവിതത്തിനു തുടക്കംകുറിച്ചത്. 1977ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി. പാറമേക്കാവ് ക്ഷേത്രത്തിന്റെ ദേശത്താശാന്‍ സ്ഥാനവും ഊരാളന്‍ സ്ഥാനവും 62 മുതല്‍ വഹിച്ചു. 1978-80 കാലഘട്ടത്തില്‍ പാറമേക്കാവ് ദേവസ്വം വൈസ് പ്രസിഡന്റും, 1983-86, 1989-92 കാലഘട്ടങ്ങളില്‍ ദേവസ്വം പ്രസിഡന്റുമായി.


ഭാര്യ: മാനസി. മക്കള്‍: നന്ദകിഷോര്‍ (ജിയോജിത്ത്, ചെന്നൈ), ശ്രീവത്സന്‍ (അധ്യാപകന്‍, കണ്ണാറ സ്കൂള്‍), ജയശങ്കര്‍ (സിയറ്റ്, ബറോഡ), ഷൈലജ (അധ്യാപിക, വിവേകോദയം സ്കൂള്‍). മരുമക്കള്‍: രാജലക്ഷ്മി (ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്), അഞ്ജലി (ശ്രീദുര്‍ഗാവിലാസം സ്കൂള്‍), സോന (അഭിഭാഷക), ദേവദാസ് (ഫാര്‍മസിസ്റ്, അബുദാബി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.